Plus One Batch : പ്ലസ് വണ്ണിന് 79 അധിക ബാച്ചുകൾ; സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകളുടെ എണ്ണം കൂട്ടി

By Web Team  |  First Published Dec 10, 2021, 9:18 AM IST

സയൻസ് ബാച്ചുകളുടെ എണ്ണം 20 ആക്കി. കോമേഴ്‌സിന് പത്തും ഹ്യൂമാനിറ്റീസിന് നാൽപ്പത്തൊമ്പതും അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്.


തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്ണിന് (Plus one) താൽക്കാലികമായി 79 അധിക ബാച്ചുകൾ (Extra Batches) അനുവദിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ച് സയൻസ് ബാച്ചുകളുടെn (Science Batch) എണ്ണം 20 ആക്കി. കോമേഴ്‌സിന് പത്തും ഹ്യൂമാനിറ്റീസിന് നാൽപ്പത്തൊമ്പതും അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. ഉപരിപഠനത്തിന് അർഹരായ വിദ്യാർത്ഥികൾക്ക് ആവശ്യമായ സീറ്റുകൾ ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പുമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. 

താലൂക്ക് അടിസ്ഥാനത്തിൽ ഉള്ള കണക്കെടുത്തതിന് ശേഷം മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് വിദ്യാഭ്യാസ വകുപ്പ് സീറ്റ് സംബന്ധിച്ച കാര്യങ്ങൾ വിശദമായി പരിശോധിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതികളും അപേക്ഷകളും പരിഗണിച്ചു. സയൻസ് ബാച്ചുകൾ അധികം വേണമെന്ന് ആവശ്യമുയർന്നിരുന്നു. ഈ പശ്ചാത്തലങ്ങൾ എല്ലാം പരിശോധിച്ചാണ് മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ച് മൊത്തം 79 അധിക ബാച്ചുകൾ അനുവദിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. താത്കാലിക ബാച്ചുകൾ അനുവദിച്ച പശ്ചാത്തലത്തിൽ നിലവിലുള്ള വേക്കൻസികൾ കൂടി ഉൾപ്പെടുത്തി സ്‌കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിന് ഡിസംബർ 14 മുതൽ അപേക്ഷ ക്ഷണിക്കും.

Latest Videos

ഗസ്റ്റ് ഫാക്കൽറ്റി നിയമനം
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷിയുള്ള കുട്ടികളെ കമ്പ്യൂട്ടർ കോഴ്‌സുകൾ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കും. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലോ ഇൻഫൊർമേഷൻ ടെക്‌നോളജിയിലോ ഉള്ള ഒന്നാം ക്ലാസ് ബി.ടെക്, എം.എസ്‌സി (കമ്പ്യൂട്ടർ/ ഐ.റ്റി) അല്ലെങ്കിൽ എം.സി.എ ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അധ്യാപന പരിചയവും ഉള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്. അപേക്ഷാർഥികൾക്ക് ഐ.എസ്.എൽ. (ഇന്ത്യൻ സൈൻ ലാംഗേജ്) പരിജ്ഞാനം അഭികാമ്യം. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഡിസംബർ 16ന് വൈകിട്ട് അഞ്ചിനു മുമ്പ് ഡയറക്ടർ ഇൻ ചാർജ്, സെന്റർ ഫോർ എക്‌സലൻസ് ആൻഡ് ഡിസബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2345627, 8289827857.

click me!