മലയാളം സര്‍വകലാശാല ബിരുദാനന്തര ബിരുദകോഴ്സുകൾ: പ്രവേശന പരീക്ഷ ഓഗസ്റ്റ് 10ന്

By Web Team  |  First Published Jul 30, 2021, 8:54 PM IST

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2021-22 അദ്ധ്യയനവര്‍ഷത്തെ ബിരുദാന്തര ബിരുദകോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ 2021 ആഗസ്റ്റ് 10 ചൊവ്വ രാവിലെ 10 മണി മുതല്‍ 12 മണി വരെ


തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2021-22 അദ്ധ്യയനവര്‍ഷത്തെ ബിരുദാന്തര ബിരുദകോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ 2021 ആഗസ്റ്റ് 10 ചൊവ്വ രാവിലെ 10 മണി മുതല്‍ 12 മണി വരെ വിവിധകേന്ദ്രങ്ങളില്‍ നടക്കും. തിരുവനന്തപുരം(കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂള്‍, വഴുതക്കാട്), എറണാകുളം (ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഫോര്‍ ഗേള്‍സ്, എറണാകുളം സൗത്ത്, ചിറ്റൂര്‍ റോഡ്), കോഴിക്കോട് (ഗവ. എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ്, നടക്കാവ്, കോഴിക്കോട്), തിരൂര്‍ (തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജ്, വാക്കാട്, തിരൂര്‍) എന്നീ കേന്ദ്രങ്ങളില്‍ വെച്ചാണ് പ്രവേശന പരീക്ഷ നടക്കുന്നത്. പ്രവേശന പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് ആഗസ്റ്റ് 05 മുതല്‍ ഇ-മെയില്‍ മുഖാന്തിരം അപേക്ഷകര്‍ക്ക് ലഭിക്കുന്നതാണ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos


 

click me!