Engineering : പ്രാദേശിക, മാതൃ ഭാഷകളിലുളള എഞ്ചിനീയറിം​ഗ് പഠനം ശാക്തീകരണത്തിനുള്ള ഉപകരണം: ധർമേന്ദ്ര പ്രധാൻ

By Web Team  |  First Published Dec 28, 2021, 11:10 AM IST

ശാസ്ത്രബോധവും കരുത്തുറ്റ എഞ്ചിനീയറിംഗ് കഴിവുകളും ഉള്ള ആളുകളുടെ നാടാണ് ഇന്ത്യയെന്നും നമ്മുടെ നാഗരിക ചരിത്രത്തിൽ സ്ട്രക്ചറൽ എഞ്ചിനീയറിംഗ്, വാട്ടർ മാനേജ്മെന്റ്, മാരിടൈം എഞ്ചിനീയറിംഗ് മുതലായവയുടെ ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.


ദില്ലി: പ്രാദേശിക ഭാഷകളിലും മാതൃഭാഷയിലുമുള്ള (Engineering Education) എഞ്ചിനീയറിംഗ് വിദ്യാഭ്യാസം ശാക്തീകരണത്തിന്റെ ഉപകരണമാകുമെന്ന വിദ്യാഭ്യാസ മന്ത്രി (Dharmendra Pradhan) ധർമ്മേന്ദ്ര പ്രധാൻ.  36-ാമത് ഇന്ത്യാ എഞ്ചിനീയറിംഗ് കോൺഗ്രസിന്റെ (ഐഇഐ) സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാൻ.  ശാസ്ത്രബോധവും കരുത്തുറ്റ എഞ്ചിനീയറിംഗ് കഴിവുകളും ഉള്ള ആളുകളുടെ നാടാണ് ഇന്ത്യയെന്നും നമ്മുടെ നാഗരിക ചരിത്രത്തിൽ സ്ട്രക്ചറൽ എഞ്ചിനീയറിംഗ്, വാട്ടർ മാനേജ്മെന്റ്, മാരിടൈം എഞ്ചിനീയറിംഗ് മുതലായവയുടെ ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.

''NEP 2020 നടപ്പിലാക്കുന്നതിലൂടെ, വിദ്യാഭ്യാസത്തെ നൈപുണ്യ വികസനവുമായി സമന്വയിപ്പിക്കുകയും മൾട്ടി ഡിസിപ്ലിനറി സമീപനം സ്വീകരിക്കുകയും ചെയ്യുന്നു. നൈപുണ്യ വികസനവും അപ്രന്റീസ്ഷിപ്പും 21-ാം നൂറ്റാണ്ടിലേക്ക് നമ്മുടെ യുവാക്കളെ സജ്ജമാക്കുന്നതിനുള്ള പ്രധാന പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നു. പുതിയ വിദ്യാഭ്യാസ നയം 2020 ന് അനുസൃതമായി പ്രാദേശിക ഭാഷകളും മാതൃഭാഷയും യുവാക്കളുടെ ശാക്തീകരണത്തിനുള്ള ഉപകരണമാകുകയും  എഞ്ചിനീയറിംഗ് കഴിവുകളെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും," മന്ത്രി പറഞ്ഞു. 

Latest Videos

undefined

എഞ്ചിനീയറിംഗ് വിദ്യാഭ്യാസം ബിരുദങ്ങൾ നൽകുന്നതിൽ മാത്രം ഒതുക്കരുതെന്ന് പ്രധാൻ ഊന്നിപ്പറഞ്ഞു. “പഠന പ്രക്രിയയിലെ ഭാഷാ തടസ്സങ്ങൾ നീക്കുന്നതിനും  എഞ്ചിനീയറിംഗ് കമ്മ്യൂണിറ്റിയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും നാം കൂട്ടായി പ്രവർത്തിക്കണം,” മന്ത്രി പറഞ്ഞു. നവീകരണത്തിലൂടെയും അതിലെ അംഗങ്ങളുടെ അറിവ് പങ്കുവയ്ക്കുന്നതിലൂടെയും തൊഴിലവസരത്തിന്റെയും സംരംഭകത്വത്തിന്റെയും പുതിയ മാതൃകകൾ സൃഷ്ടിക്കുന്നതിലൂടെയും ഇന്ത്യയുടെ എഞ്ചിനീയറിംഗ് ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിന്  ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.


 

click me!