Railway Recruitment 2022 : ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ ​ഗ്രൂപ്പ് സി തസ്തികക​ളിൽ ഒഴിവുകൾ; അഭിമുഖം ജനുവരി 31 ന്

By Web Team  |  First Published Jan 22, 2022, 3:05 PM IST

നഴ്‌സിംഗ് സൂപ്രണ്ട് (ഏഴ് തസ്തികകൾ), ഫാർമസിസ്റ്റ് (1 തസ്തിക) എന്നിങ്ങനെ രണ്ട് തസ്തികകളിലേക്കാണ് നിലവിലെ റിക്രൂട്ട്‌മെന്റ് ഡ്രൈവ്.


ദില്ലി: ഗ്രൂപ്പ് സി തസ്തികകളിലേക്ക് (Group C Posts) അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയുള്ള  അപേക്ഷകൾ ക്ഷണിച്ച് ഈസ്റ്റ് കോസ്റ്റ് റെയിൽവേ (East Coast Railway). എട്ട് തസ്തികകൾ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. യോഗ്യരായ എല്ലാ ഉദ്യോഗാർത്ഥികളെയും 2022 ജനുവരി 31 ന് രാവിലെ 11 മണിക്ക് വാക്ക്-ഇൻ-ഇന്റർവ്യൂവിന് ക്ഷണിച്ചിച്ചുണ്ട്. ഇന്റർവ്യൂവിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ, സ്ഥലം, തസ്തിക എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ വിശദമായി ചുവടെ സൂചിപ്പിച്ചിരിക്കുന്നു. നിലവിലുള്ള കൊവിഡ് സാഹചര്യം  കണക്കിലെടുത്ത്, അപേക്ഷകളുടെ എണ്ണം അനുസരിച്ച് റിക്രൂട്ട്‌മെന്റിനുള്ള അഭിമുഖം ഒന്നിലധികം ദിവസത്തേക്ക് നീട്ടാനും സാധ്യതയുണ്ട്.

നഴ്‌സിംഗ് സൂപ്രണ്ട് (ഏഴ് തസ്തികകൾ), ഫാർമസിസ്റ്റ് (1 തസ്തിക) എന്നിങ്ങനെ രണ്ട് തസ്തികകളിലേക്കാണ് നിലവിലെ റിക്രൂട്ട്‌മെന്റ് ഡ്രൈവ്. നഴ്‌സിംഗ് സൂപ്രണ്ട് സ്ഥാനത്തേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 20-40 വയസ്സിനിടയിൽ പ്രായമുള്ളവരും, ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നോ  നഴ്‌സിങ് സ്‌കൂളിൽ നിന്നോ അല്ലെങ്കിൽ മറ്റ് സ്ഥാപനങ്ങളിൽ നിന്നോ ജനറൽ നഴ്‌സിംഗ്, മിഡ്‌വൈഫറി എന്നിവയിൽ മൂന്ന് വർഷത്തെ കോഴ്‌സ് പാസായവരോ ബിഎസ് സി നഴ്സിം​ഗ് ഉളളവരോ ആയിരിക്കണം. 

Latest Videos

undefined

ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 20-35 വയസ്സിനിടയിലുള്ളവരും 10+2 സയൻസ്  അല്ലെങ്കിൽ തത്തുല്യവും ആയിരിക്കണം. ഫാർമസിയിൽ 2 വർഷത്തെ ഡിപ്ലോമയും ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്ട്രേഷനും അല്ലെങ്കിൽ സ്റ്റേറ്റ് ഫാർമസി കൗൺസിലിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം.  നിലവിൽ‌ ഈ ഒഴിവുകൾ താത്ക്കാലികമാണ്. 


 

click me!