വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി, പ്രത്യേകിച്ച് അധഃസ്ഥിതർക്ക് വേണ്ടി, അടച്ചുപൂട്ടിയ മാലിന്യ നിക്ഷേപ സ്ഥലങ്ങൾ ലൈബ്രറികൾ, ബുക്ക് ബാങ്കുകൾ തുടങ്ങിയ ഊർജ്ജസ്വലമായ ഇടങ്ങളാക്കി മാറ്റുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ദില്ലി: 'സ്വച്ഛ് ഭാരത്' പദ്ധതിയുടെ ( Swachh Bharat) ഭാഗമായി, നോർത്ത് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ അവിടുത്തെ മാലിന്യം ഉപേക്ഷിച്ചിരുന്ന (dumpsites) സ്ഥലത്തെ കെട്ടിടങ്ങൾ ലൈബ്രറികളും (libraries) ബുക്ക് ബാങ്കുകളുമാക്കി മാറ്റാൻ തീരുമാനിച്ചതായി അധികൃതർ പറഞ്ഞു. രോഹിണി സോണിലെ സെക്ടർ-3ൽ, ഒരു ഡംപ്‌സൈറ്റ് പാവപ്പെട്ട കുട്ടികൾക്കുള്ള ഇംഗ്ലീഷ് ഭാഷാ പരിശീലന കേന്ദ്രമാക്കി മാറ്റി. നിർദ്ധനരായ വിദ്യാർത്ഥികളെ സഹായിക്കാൻ ആളുകൾക്ക് അവിടെ പുസ്തകങ്ങൾ സംഭാവന ചെയ്യാമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ബുധനാഴ്ച പറഞ്ഞു. വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി, പ്രത്യേകിച്ച് അധഃസ്ഥിതർക്ക് വേണ്ടി, അടച്ചുപൂട്ടിയ മാലിന്യ നിക്ഷേപ സ്ഥലങ്ങൾ ലൈബ്രറികൾ, ബുക്ക് ബാങ്കുകൾ തുടങ്ങിയ ഊർജ്ജസ്വലമായ ഇടങ്ങളാക്കി മാറ്റുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ശുചിത്വ സംരംഭത്തിന് കീഴിൽ കോംപാക്‌ടറുകൾ മനോഹരമാക്കുന്നതുൾപ്പെടെ നിരവധി നൂതനമായ നടപടികൾ എൻഡിഎംസി സ്വീകരിച്ചിട്ടുണ്ട്. പൗരന്മാരെ, പ്രത്യേകിച്ച് യുവതലമുറയെ, മാലിന്യങ്ങൾ വിവേകത്തോടെ കൈകാര്യം ചെയ്യാൻ പ്രേരിപ്പിക്കാനാണ് ഇത് ചെയ്യുന്നത്. നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ 76 സ്ഥലങ്ങളിൽ വേസ്റ്റ് കോംപാക്‌ടറുകൾ ഉണ്ട്. കോംപാക്‌ടറുകൾ 'കോംപാക്‌ടർ വാടിക' ആക്കി മോടിപിടിപ്പിക്കാൻ മുൻകൈയെടുത്തതായി പൗരസമിതി അറിയിച്ചു. പുല്ലും പൂച്ചെടികളും ഉള്ള ഒരു മിനി ഗാർഡൻ പോലെയായിരിക്കും ഇത്, ബോർഡുകളിൽ വരച്ചിരിക്കുന്ന പ്രചോദനാത്മക മുദ്രാവാക്യങ്ങൾ, മാലിന്യ സംസ്കരണത്തിൽ പങ്കാളികളാകാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സെൽഫി പോയിന്റുകൾ എന്നിവയും ഇവിടെ ഉണ്ടാകും