DRDO Recruitment 2022 : ഡിആർഡിഒയിൽ 150 ഒഴിവുകൾ; ശമ്പളം, വിദ്യാഭ്യാസ യോ​ഗ്യതകൾ എന്നിവ അറിയാം

By Web Team  |  First Published Jan 25, 2022, 2:31 PM IST

ഡിആർഡിഒ (ആർസിഐ) 150 ഗ്രാജ്വേറ്റ്, ഡിപ്ലോമ, ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 


ദില്ലി: ഡിആർഡിഒ (ആർസിഐ) 150 ഗ്രാജ്വേറ്റ്, ഡിപ്ലോമ, ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 07, 2022. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ drdo.gov.in വഴി അപേക്ഷിക്കാം. അപ്രന്റീസ്ഷിപ്പ് കരാർ നടപ്പിലാക്കുന്നത് മുതൽ അപ്രന്റീസ്ഷിപ്പിന്റെ കാലാവധി 12 മാസമായിരിക്കും. 

പോസ്റ്റ്: ഗ്രാജ്വേറ്റ് അപ്രന്റിസ്, ഒഴിവുകളുടെ എണ്ണം: 40. പേ സ്കെയിൽ: 9000/- പ്രതിമാസം
പോസ്റ്റ്: ഡിപ്ലോമ അപ്രന്റിസ്, ഒഴിവുകളുടെ എണ്ണം: 60, പേ സ്കെയിൽ: 8000/- പ്രതിമാസം
പോസ്റ്റ്: ട്രേഡ് അപ്രന്റീസ്, ഒഴിവുകളുടെ എണ്ണം: 50, പേ സ്കെയിൽ: സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം.

Latest Videos

undefined

ഗ്രാജ്വേറ്റ് അപ്രന്റിസ്: ഉദ്യോഗാർത്ഥികൾക്ക് ബി.ഇ/ബി.ടെക്  (ഇസിഇ, ഇഇഇ, സിഎസ്ഇ, മെക്കാനിക്കൽ, കെമിക്കൽ), ബികോം, ബിഎസ്‌സി എന്നിവയുണ്ടായിരിക്കണം.
ഡിപ്ലോമ അപ്രന്റിസ്: ഉദ്യോ​ഗാർത്ഥികൾക്ക് (ഇസിഇ, ഇഇഇ, സിഎസ്ഇ, മെക്കാനിക്കൽ, കെമിക്കൽ) എന്നിവയിൽ ഡിപ്ലോമ ഉണ്ടായിരിക്കണം.
ട്രേഡ് അപ്രന്റിസ്: (ഫിറ്റർ, ടർണർ, ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക്, വെൽഡർ) എന്നിവയിൽ ഐടിഐ പാസായ (NCVT / SCVT അഫിലിയേഷൻ) എന്നിവയുള്ള വ്യക്തിയായിരിക്കണം ഉദ്യോ​ഗാർത്ഥി. 

അപേക്ഷിക്കേണ്ട വിധം: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് rcilab.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിക്കുന്ന തീയതി ജനുവരി 25, 2022. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 07, 2022, ഡോക്യുമെന്റുകളുടെ തൃപ്തികരമായ പരിശോധനയ്ക്ക് വിധേയമായി, അക്കാദമിക് മെറിറ്റ്/ എഴുത്തുപരീക്ഷ/അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തും.

click me!