പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങൾ വെബ്സൈറ്റി ല്‍ ലഭ്യമാണ്.
തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്‍ററിന്‍റെ നേത്യത്വത്തിലുളള (Diploma in hotel management) എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍റ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in വെബ് സൈറ്റി ല്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 10. വിലാസം ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്‍റർ, നന്ദാവനം, വികാസ്ഭവന്‍.പി.ഒ, തിരുവനന്തപുരം 695033. ഫോൺ 9846033001, 04712325101. ഇ-മെയില്‍ keralasrc@gmail.com
ഹേനയെ പുറത്തിറക്കിയിരുന്നില്ല, മരണവിവരം അയൽവാസികൾ അറിയുന്നത് ശവസംസ്ക്കാരം കഴിഞ്ഞ ശേഷം
undefined
സിവിൽ സർവീസ് പരിശീലനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്‍റ് എംപ്ലോയ്മെന്‍റിന്‍റെ കീഴില്‍ പ്രവർത്തിക്കുന്ന കിലെ ഐ എ എസ് അക്കാദമിയില്‍ സിവില്‍ സർവീസ് പ്രിലിമിനറി/മെയിന്‍റനന്‍സ് പരീക്ഷയുടെ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡില്‍ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കും അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് കോഴ്സ് ദൈർഘ്യം. ക്ലാസുകൾ ജൂൺ 20 ന് ആരംഭിക്കും.
കോഴ്സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡില്‍ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതർ ബോർഡില്‍ നിന്ന് ലഭിക്കുന്ന ആശ്രിത സർട്ടിഫിക്കറ്റ് ഉൾപ്പടെ ജൂൺ 13-ന് മുമ്പ് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങൾക്കും അപേക്ഷിക്കേണ്ട ലിങ്കും kile.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡില്‍ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് കൂടുതല്‍ വിവരങ്ങൾക്കും ആശ്രിതത്വ സർട്ടിഫിക്കറ്റിനുമായി ബോർഡിന്‍റെ ഹെഡ് ഓഫീസിലെ 0497-2702995 നമ്പരിലോ ബന്ധപ്പെടാം.