പി.എസ്.സി അംഗീകരിച്ച കോഴ്സിന് 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടു കൂടിയുള്ള പ്ലസ് ടൂ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം: കേരള ഗവണ്‍മെന്റ് (Diploma in Elementary Education) ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിന് (Teachers Course) ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്സിന് 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടു കൂടിയുള്ള പ്ലസ് ടൂ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 വയസിനും 35 മദ്ധ്യേ. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്നു വര്‍ഷവും ഇളവ് അനുവദിക്കും. പട്ടികജാതി, മറ്റര്‍ഹ വിഭാഗത്തിന് ഫീസ് സൗജന്യമുണ്ടായിരിക്കും. ഫെബ്രുവരി 15 വരെ അപേക്ഷാ തീയതി നീട്ടി. വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട. 04734296496, 8547126028.
ഹെല്‍പ്പര്‍ (കാര്‍പ്പെന്റര്‍) ജോലി ഒഴിവ്
ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹെല്‍പ്പര്‍ (കാര്‍പ്പെന്റര്‍) തസ്തികയിലേക്ക് നാല് ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളളവര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 19-നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18-41. നിയമാനുസൃത വയസിളവ് അനുവദനീയം. സ്ത്രീകളും ഭിന്നശേഷിക്കാരും അര്‍ഹരല്ല. യോഗ്യത എസ്.എസ്.എല്‍.സി, എന്‍.ടി.സി കാര്‍പ്പെന്റര്‍, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം.