ഡിജിറ്റൽ സർവ്വകലാശാല ലക്ഷ്യമാക്കുന്നത് ലോകോത്തര നിലവാരമുള്ള സാർവ്വത്രിക വിദ്യാഭ്യാസം: നിർമ്മല സീതാരാമൻ

By Web Team  |  First Published Feb 1, 2022, 4:10 PM IST

2022 ബജറ്റിലൂടെ അവതരിപ്പിച്ച പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് ഡിജിറ്റൽ സർവകലാശാലയാണ്. 


ദില്ലി:  ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitharaman) 2022-23 ലെ കേന്ദ്ര ബജറ്റ് (Budget 2022) ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിച്ചു. വിദ്യാഭ്യാസം, ജോലി, മറ്റ് മേഖലകൾ എന്നിവയ്ക്കായി ഈ വർഷത്തെ ബജറ്റിൽ ധാരാളം പ്രഖ്യാപനങ്ങളുണ്ട്. 2022 ബജറ്റിലൂടെ അവതരിപ്പിച്ച പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് ഡിജിറ്റൽ സർവകലാശാലയാണ്. ഓൺലൈൻ മോഡിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി ഡിജിറ്റൽ സർവ്വകലാശാല സ്ഥാപിക്കുമെന്ന് നിർമല സീതാ രാമൻ പ്രഖ്യാപിച്ചു.

രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് വ്യക്തിഗത പഠനാനുഭവത്തോടുകൂടിയ ലോകോത്തര നിലവാരമുള്ള സാർവത്രിക വിദ്യാഭ്യാസത്തിനായി പ്രവേശനം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കുന്നത്. വിവിധ ഇന്ത്യൻ ഭാഷകളിലും ഐസിടി ഫോർമാറ്റുകളിലും ഡിജിറ്റൽ യൂണിവേഴ്സിറ്റി ലഭ്യമാക്കും. ധനമന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം, ഹബ് ബിൽഡിംഗ് അത്യാധുനിക ഐസിടി വൈദഗ്ധ്യത്തോടെ, നെറ്റ്‌വർക്കുചെയ്‌ത ഹബ്-സ്‌പോക്ക് മോഡലിലാണ് സർവകലാശാല നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. രാജ്യത്തെ മികച്ച പൊതു സർവ്വകലാശാലകളും സ്ഥാപനങ്ങളും ഹബ് സ്‌പോക്കുകളുടെ ഒരു ശൃംഖലയായി സഹകരിക്കും.

Latest Videos

2021-22 ബജറ്റിനെ അപേക്ഷിച്ച് 2022 ലെ യൂണിയൻ ബജറ്റ് വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നൽകിയാണ് അവതരിപ്പിച്ചിരിക്കുന്നത്. 2022-23 ലെ വിദ്യാഭ്യാസ ബജറ്റിനുള്ള ഈ വർഷത്തെ അന്തിമ വിഹിതം 1.04 ലക്ഷം കോടി രൂപയാണ്, ഇത് മുൻ വർഷം 93,224 കോടി രൂപയായിരുന്നു. ഈ വർഷം സർക്കാർ ഇ-ലേണിംഗിൽ വളരെയധികം ഊന്നൽ നൽകുകയും ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന വിവിധ പദ്ധതികളും നയങ്ങളും വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സംരംഭമാണ് ഡിജിറ്റൽ സർവ്വകലാശാല.
 

click me!