സിഎന്‍സി, ലേസര്‍, ത്രീഡി പ്രിന്‍റിംഗ്, വിനൈല്‍ കട്ടിംഗ് എന്നിവയ്ക്കുള്ള പ്രായോഗിക പരിശീലനം ശില്പശാലയില്‍ ലഭിക്കും.
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ഡിജിറ്റല്‍ ഫാബ്രിക്കേഷനില്‍ സെപ്റ്റംബര്‍ 26 മുതല്‍ അഞ്ചു ദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നു. ഫാബ് ലാബില്‍ നടക്കുന്ന പരിപാടിയില്‍ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. 'ബേസിക്ക് ഇന്‍ഫര്‍മേഷന്‍ ഫോര്‍ ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ മെഷീന്‍സ്' എന്ന വിഷയത്തിലുള്ള ശില്പശാലയില്‍ 7 സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും 8 പൊതുജനങ്ങള്‍ക്കുമാണ് പങ്കെടുക്കാന്‍ അവസരം. സിഎന്‍സി, ലേസര്‍, ത്രീഡി പ്രിന്‍റിംഗ്, വിനൈല്‍ കട്ടിംഗ് എന്നിവയ്ക്കുള്ള പ്രായോഗിക പരിശീലനം ശില്പശാലയില്‍ ലഭിക്കും. പങ്കെടുക്കുന്നവര്‍ക്ക് കെഎസ് യുഎം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് 2000 രൂപയും പൊതുജനങ്ങള്‍ക്ക് 3000 രൂപയുമാണ് അപേക്ഷാ ഫീസ്. രജിസ്ട്രേഷനായി സന്ദര്‍ശിക്കുക: https://bit.ly/3Chh7av. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 25.
വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. 2022 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്കാണ് അർഹത. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ക്ഷേമനിധി കാർഡ്, ബാങ്ക് പാസ്ബുക്ക്, അംശദായ കുടിശികയില്ലാതെ അടച്ചത് തെളിയിക്കുന്നതിനായി ക്ഷേമനിധി പാസ് ബുക്കിന്റെ ബന്ധപ്പെട്ട പേജ് തുടങ്ങിയവയുടെ പകർപ്പുകളും ഫോൺ നമ്പറും സഹിതം ഒക്ടോബർ 31 ന് വൈകിട്ട് അഞ്ചിനകം അങ്കമാലിയിലെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം.
undefined
അപേക്ഷ ഫോം അങ്കമാലിയിലെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറുടെ കാര്യാലയത്തിൽ നിന്ന് ലഭിക്കും. തപാലിൽ ആവശ്യമുള്ളവർ 5 രൂപ സ്റ്റാമ്പ് പതിച്ച സ്വന്തം വിലാസമെഴുതിയ കവർസഹിതം ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ, ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡ്, അങ്കമാലി സൗത്ത് പി.ഒ- 683573 വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: bamboo.worker@gmail.com, 0484 2454443.
റാങ്ക് ഉറപ്പിച്ചത് ചിട്ടയായ പഠനം; മോക് ടെസ്റ്റുകൾ പരിശീലിച്ചു, പഠനവഴികളെക്കുറിച്ച് തോമസ് ബിജു