സംസ്കൃത പഠനം വിദ്യാർത്ഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകും: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ

By Web Team  |  First Published May 10, 2022, 11:59 AM IST

ദേശീയ വിദ്യാഭ്യാസ നയത്തിൽ വിഭാവനം ചെയ്യുന്നതുപോലെ സംസ്‌കൃതം ഉൾപ്പെടെ എല്ലാ ഇന്ത്യൻ ഭാഷകൾക്കും സർക്കാർ പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എടുത്തുപറഞ്ഞു. 


ദില്ലി: സംസ്‌കൃത വിദ്യാഭ്യാസം (Sanskrit Education) വിദ്യാർത്ഥികൾക്ക് കൂടുതൽ (Employment Opportunities) തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ (Dharmendra Pradhan). മെയ് 9 തിങ്കളാഴ്ച കേന്ദ്ര സംസ്‌കൃത സർവകലാശാല സംഘടിപ്പിച്ച ത്രിദിന ഉത്കർഷ് മഹോത്സവിന്റെ അവസാന ദിവസത്തെ അഭിസംബോധന ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു ധർമ്മേന്ദ്ര പ്രധാൻ. "സംസ്‌കൃതം വെറുമൊരു ഭാഷയല്ല, അതൊരു വികാരമാണ്. അറിവും ജ്ഞാനവുമാണ് നമ്മുടെ സമ്പത്ത്. നമ്മുടെ നാഗരികതയെ നൂറ്റാണ്ടുകളായി മുന്നോട്ട് കൊണ്ടുപോകാനും 'വസുധൈവ കുടുംബകം' എന്ന ആശയം കൈവരിക്കാനുമുള്ള ഉത്തരവാദിത്തം നമുക്കെല്ലാവർക്കും ഉണ്ട്. പ്രധാൻ പറഞ്ഞു. 

भारतीय ज्ञान परंपरा को आगे बढ़ाने की चुनौती, संस्कृत एवं भारतीय भाषाओं को लोक मानस, लोक भाषा का हिस्सा बनाने की चुनौती, अगली पीढ़ी के अज्ञान के अंधेरों से उजाले की ओर ले जाने की चुनौती हम सब को स्वीकारनी पड़ेगी।

हमारी सभ्यता को सदियों तक आगे ले जाने का दायित्व हम सभी के ऊपर है। pic.twitter.com/Nr3daZmndA

— Dharmendra Pradhan (@dpradhanbjp)

ദേശീയ വിദ്യാഭ്യാസ നയത്തിൽ വിഭാവനം ചെയ്യുന്നതുപോലെ സംസ്‌കൃതം ഉൾപ്പെടെ എല്ലാ ഇന്ത്യൻ ഭാഷകൾക്കും സർക്കാർ പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എടുത്തുപറഞ്ഞു. വിവിധ ഇന്ത്യൻ ഭാഷകളെ ഏകീകരിക്കുന്നതിൽ ഇതിന് വലിയ സംഭാവനയുണ്ടെന്നും സംസ്‌കൃത സർവ്വകലാശാലകൾ ഉന്നത വിദ്യാഭ്യാസത്തിന്റെ വലിയ ബഹുമുഖ സ്ഥാപനങ്ങളായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേദങ്ങളുടെ ഭാഷയായ സംസ്‌കൃതത്തിന്റെ പുനരുജ്ജീവനത്തെക്കുറിച്ചും സംസ്‌കൃതവുമായി ബന്ധപ്പെട്ട ഭാരതീയതയെക്കുറിച്ചും ഭാഷാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും അദ്ദേഹം തന്റെ ചിന്തകൾ പങ്കിട്ടു. 'ഉത്കർഷ് മഹോത്സവ്' വേളയിൽ നടന്ന ചർച്ചകൾ ഇന്ത്യയെ സ്വാശ്രയമാക്കുന്നതിനും ആഗോള ക്ഷേമത്തിന് വഴിയൊരുക്കുന്നതിനുമുള്ള 21-ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് വഴി തെളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

भारत की सारी भाषाएँ श्रेष्ठ हैं। भारतीय भाषाओं की विविधता में भी जो एकता है उसमें संस्कृत का बहुत बड़ा योगदान है।

राष्ट्रीय शिक्षा नीति की परिकल्पना के अनुरूप हमें संस्कृत समेत सभी भारतीय भाषाओं को महत्व देना होगा। pic.twitter.com/7NR5tjnkRO

— Dharmendra Pradhan (@dpradhanbjp)

Latest Videos

രാജ്യത്തുടനീളം സംസ്‌കൃത ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഉത്കർഷ് മഹോത്സവം നടത്തുന്നത്. പുതിയ വിദ്യാഭ്യാസ കാലഘട്ടത്തിൽ ഉത്കർഷ് മഹോത്സവത്തിന്റെ കേന്ദ്രബിന്ദു  സംസ്‌കൃത പഠനം ആഗോള ആഭിമുഖ്യത്തിലേക്ക് നീങ്ങുക എന്നതാണ്.  ചാമു കൃഷ്ണ ശാസ്ത്രി, യുജിസി ചെയർമാൻ പ്രൊഫ. എം.ജഗദേഷ് കുമാർ; കേന്ദ്ര സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ശ്രീനിവാസ വരഖേഡി, ശ്രീ ലാൽ ബഹദൂർ ശാസ്ത്രി ദേശീയ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ മുരളിമനോഹർ പഥക്, 17 സംസ്‌കൃത സർവകലാശാലകളുടെ വൈസ് ചാൻസലർമാർ, പണ്ഡിതർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
 

click me!