Deputation Appointment : കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിലിൽ ഡെപ്യൂട്ടേഷൻ നിയമനം

By Web Team  |  First Published Dec 28, 2021, 4:33 PM IST

കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.


തിരുവനന്തപുരം: കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ (kerala nurses and midwives council) ഓഫീസിൽ ഒഴിവുള്ള അക്കൗണ്ടന്റ് (ശമ്പള നിരക്ക് 35,600-75,400 രൂപ) തസ്തികയിൽ ഡെപ്യൂട്ടേഷൻ (deputation) വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവരാണ് അപേക്ഷിക്കേണ്ടത്. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ജനുവരി 10 വൈകിട്ട് അഞ്ചിനു മുൻപ് രജിസ്ട്രാർ, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ നിയമനം
ദേശീയ നഗര ഉപജീവന മിഷന്‍ പ്രകാരം സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ നടപ്പിലാക്കുന്നതിന് കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധിയിലുള്ള കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം. അടിസ്ഥാന യോഗ്യത- പ്ലസ് ടൂ (കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം). സാമൂഹ്യ വികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.

Latest Videos

undefined

ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം അധിക യോഗ്യതയായിരിക്കും. എസ്.ജെ.എസ്.ആര്‍.വൈ പദ്ധതിയില്‍ സി.ഇ.ഒ മാരായി പ്രവൃത്തി പരിചയമുള്ളവര്‍ക്കു മുന്‍ഗണന. പ്രായം 40 കവിയരുത്. മാസ ശമ്പളം 10000 രൂപ. വിലാസം: കുടുബശ്രീ ജില്ലാ മിഷന്‍ ഓഫീസ് പോപ്പുലര്‍ ബില്‍ഡിംഗ് സിവില്‍ സ്റ്റേഷന് എതിര്‍വശം കല്‍പ്പറ്റ നോര്‍ത്ത്, പിന്‍: 673 122. അപേക്ഷകള്‍ ജനുവരി 10 ന് വൈകീട്ട് 5 നുള്ളില്‍ സമര്‍പ്പിക്കാം. ഫോണ്‍: 04936 206 589 ,  04936 299370.


 

click me!