അധ്യാപകർക്ക് പൊതുസ്ഥലമാറ്റത്തിന് അപേക്ഷിക്കാം; അന്യത്ര സേവന നിയമനം

By Web Team  |  First Published May 4, 2022, 4:06 PM IST

അദ്ധ്യാപകരിൽ നിന്നും 2022-23 അക്കാദമിക് വർഷത്തേക്കുള്ള പൊതു സ്ഥലംമാറ്റത്തിന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു.



തിരുവനന്തപുരം: സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ, ട്രെയിനിംഗ് കോളേജുകൾ, മ്യൂസിക് കോളേജുകൾ, സംസ്‌കൃത കോളേജുകൾ, ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജുകൾ എന്നിവിടങ്ങളിൽ നിന്നുള്ള അദ്ധ്യാപകരിൽ നിന്നും സർക്കാർ പോളിടെക്‌നിക് കോളേജുകൾ, എൻജിനിയറിംഗ് കോളേജുകൾ, മെഡിക്കൽ കോളേജുകൾ, ആയുർവേദ കോളേജുകൾ, ലോ കോളേജുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അദ്ധ്യാപകരിൽ നിന്നും 2022-23 അക്കാദമിക് വർഷത്തേക്കുള്ള പൊതു സ്ഥലംമാറ്റത്തിന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ മേയ് 5ന് മുമ്പും പ്രിൻസിപ്പാൽമാർ ഓൺലൈൻ അപേക്ഷകൾ പരിശോധിച്ച് മേയ് 7ന് മുമ്പും സമർപ്പിക്കണം. വിശദാംശങ്ങൾക്ക്: www.collegiateedu.gov.in.

അന്യത്ര സേവന നിയമനം
സംസ്ഥാന ന്യൂനപക്ഷ കമ്മിഷനിൽ ഓഫീസ് അറ്റൻഡന്റ് കം ഡ്രൈവർ (ഒഴിവ് -2), പി.എ. ടു ചെയർമാർ (ഒഴിവ്-1) തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ സർവ്വീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ. പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള പ്രൊഫോമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം. അപേക്ഷകൾ മേയ് 31നു വൈകുന്നേരം 5നു മുമ്പ് മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, ആഞ്ജനേയ, ടി.സി. 9/1023(2) ശാസ്തമംഗലം, തിരുവനന്തപുരം- 695 010 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2319122, 2315133, 2315122.
 

Latest Videos

click me!