Kerala PSC : പിഎസ്‍സി വകുപ്പുതല വാചാപരീക്ഷ വിജ്ഞാപനം പുറപ്പെടുവിച്ചു; മെയ് 4 ന് മുമ്പ് അപേക്ഷിക്കണം

By Web Team  |  First Published Apr 7, 2022, 1:50 PM IST

കമ്മിഷന്റെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതോ ആയ അപേക്ഷാഫോറത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 


തിരുവനന്തപുരം: 2022 ജനുവരിയിലെ വകുപ്പുതല (departmental examination) പരീക്ഷയുമായി ബന്ധപ്പെട്ട് (visually challenged) കാഴ്ചവൈകല്യമുളള ഉദ്യോഗസ്ഥർക്കായി നടത്തുന്ന വാചാപരീക്ഷകൾക്കായി (examination) അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനത്തോടൊപ്പം ചേർത്തിട്ടുള്ള മാതൃകയിൽ അച്ചടിച്ചതോ ടൈപ്പ് ചെയ്തതോ കമ്മിഷന്റെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതോ ആയ അപേക്ഷാഫോറത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

ഓരോ പേപ്പറിനും (സൗജന്യ അവസരം ഒഴികെ) 160/- (നൂറ്റി അറുപത്) രൂപാ നിരക്കിൽ ഏതെങ്കിലും സർക്കാർ ട്രഷറിയിൽ 0051 - PSC - 105 - State PSC - 99 - Examination Fee എന്ന ശീർഷകത്തിൽ തുക ഒടുക്കിയ അസ്സൽ ചെലാനും കാഴ്ചവൈകല്യം സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ
സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. 2022 മെയ് 4 ന് വൈകുന്നേരം 5 മണി വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. അപേക്ഷകൾ ജോയിന്റ് സെക്രട്ടറി, ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് വിഭാഗം, കേരള പബ്ലിക് സർവീസ് കമ്മിഷൻ, പട്ടം, തിരുവനന്തപുരം, പിൻ 695004 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
 

Latest Videos

click me!