നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി / സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ് എന്നിവയിൽ ഏതെങ്കിലും അംഗീകരിച്ച 50 ശതമാനം മാർക്കോടെയുള്ള ഡിഗ്രി / മൂന്ന് വർഷ ഡിപ്ലോമ അല്ലെങ്കിൽ എ.ഐ.സി.ടി.ഇ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ലഭിച്ച 60 ശതമാനം മാർക്കോടെയുള്ള ഹോട്ടൽ മാനേജ്‌മെന്റ് ബിരുദം ആണ് യോഗ്യത.
തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021-22 അധ്യയന വർഷത്തിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്‌ട്രേറ്റർ തസ്തികയിൽ ഒഴിവുണ്ട്. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി / സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ് എന്നിവയിൽ ഏതെങ്കിലും അംഗീകരിച്ച 50 ശതമാനം മാർക്കോടെയുള്ള ഡിഗ്രി / മൂന്ന് വർഷ ഡിപ്ലോമ അല്ലെങ്കിൽ എ.ഐ.സി.ടി.ഇ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ലഭിച്ച 60 ശതമാനം മാർക്കോടെയുള്ള ഹോട്ടൽ മാനേജ്‌മെന്റ് ബിരുദം ആണ് യോഗ്യത.
സ്റ്റാർ കാറ്റഗറി ഹോട്ടലിൽ രണ്ടു വർഷത്തെ അനുബന്ധ പ്രവർത്തി പരിചയം അല്ലെങ്കിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഐ.എച്ച്.എം.സി.റ്റി, ഗവ.കോളേജ് എന്നിവിടങ്ങളിൽ ഏതെങ്കിലും രണ്ട് വർഷത്തെ അധ്യാപന പരിചയം ഉണ്ടാവണം. താൽപര്യമുള്ളവർ 25ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് fcitvm@gmail.com ലേക്ക് ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2728340.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona