ഡൽഹി സർവകലാശാലയിൽ ബിരുദ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ഇന്നുമുതൽ

By Web Team  |  First Published Aug 2, 2021, 9:03 AM IST

ബിരുദാനന്തര പ്രവേശനത്തിനുള്ള പോർട്ടലിലേതു പോലെ സംവേദനാത്മകവും വിദ്യാർത്ഥികളുടെ ചോദ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടും ലഭ്യമാക്കും.


ദില്ലി: ഡൽഹി സർവകലാശാലയിൽ ബിരുദ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ഇന്നുമുതൽ ആരംഭിക്കും. സർവകലാശലയ്ക്ക് കീഴിലെ 70,000 സീറ്റുകളിലേക്കുള്ള രജിസ്ട്രേഷനാണ് ഇന്ന് മുതൽ ആരംഭിക്കുക. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ആഗസ്റ്റ് 31ആണ്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ വെബ്സൈറ്റിൽ രജിസ്‌ട്രേഷൻ ലിങ്ക് പ്രവർത്തന ക്ഷമമാകും. ബിരുദാനന്തര പ്രവേശനത്തിനുള്ള പോർട്ടലിലേതു പോലെ സംവേദനാത്മകവും വിദ്യാർത്ഥികളുടെ ചോദ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടും ലഭ്യമാക്കും. കഴിഞ്ഞ വർഷത്തെപ്പോലെ, പ്രവേശന നടപടികൾ പൂർണ്ണമായും ഓൺലൈനിലായിരിക്കും.

സെപ്റ്റംബർ 7നും 10നും ഇടയിൽ ആദ്യ കട്ട് ഓഫ് ലിസ്റ്റ് പ്രഖ്യാപിക്കുമെന്നാണ് സൂചന. സിബിഎസ്‌ഇ, ഐഎസ്‌സി ബോർഡുകൾ ഫലങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, പല സംസ്ഥാനങ്ങളിലും ബോർഡ് പരീക്ഷകളുടെ ഫലങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. ഈ വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക് പിന്നീട് അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരം നൽകും. സെപ്റ്റംബർ 26 നും ഒക്ടോബർ 1 നും ഇടയിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പ്രവേശന പരീക്ഷ നടത്തും. എംഫിൽ, പിഎച്ച്ഡി കോഴ്സുകൾക്കുള്ള രജിസ്ട്രേഷൻ പ്രക്രിയ ജൂലൈ 26 ന് ആരംഭിച്ചു.

Latest Videos

undefined

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!