Thesis Submission : പിഎച്ച്ഡി, എംഫിൽ തീസിസുകളുടെ സബ്മിഷൻ തീയതി 6 മാസത്തേക്ക് നീട്ടി: യുജിസി

By Web Team  |  First Published Dec 1, 2021, 4:38 PM IST

എംഫിൽ, പി എച്ച്ഡി തീസിസുകളുടെ സബ്മിഷൻ തീയതി ആറ് മാസം കൂടി നീട്ടിക്കൊണ്ട് യുജിസി ഉത്തരവിറങ്ങി. 


ദില്ലി: അവസാന വർഷ ഗവേഷക  വിദ്യാർത്ഥികളുടെ സബ്മിഷൻ തീയതി നീട്ടി. എംഫിൽ, പി എച്ച്ഡി തീസിസുകളുടെ സബ്മിഷൻ തീയതി ആറ് മാസം കൂടി നീട്ടിക്കൊണ്ട് യുജിസി ഉത്തരവിറങ്ങി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഫെലോഷിപ്പിന്‍റെ കാലാവധി അഞ്ചുവർഷം മാ​ത്രമേ നിലനിൽക്കൂവെന്നും യു.ജി.സി അറിയിപ്പിൽ പറയുന്നു. മാർച്ച് 16 ലെ യുജിസി അറിയിപ്പിന്റെ തുടർച്ചയായി, ​ഗവേഷകരുടെ താത്പര്യം കണക്കിലെടുത്ത്, 31-12-2021ന് ശേഷം ആറ് മാസത്തേക്ക്, അതായത് 2022 ജൂൺ 30ന് തീസിസുകൾ സമർപ്പിച്ചാൽ മതിയാകും. യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് അനുമതി നൽകുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.  ഇതിനിടയിലുള്ള തീയതികളിൽ തീസിസ്​ സമർപ്പിക്കേണ്ടവർക്കും ഈ നോട്ടീസ് പ്രകാരമുള്ള ഈ ആനുകൂല്യം ലഭിക്കും. അവരും 2022 ജൂൺ 30ന്​ സമർപ്പിച്ചാൽ മതിയാകും. 

അധ്യാപക തസ്തികകളില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

Latest Videos

undefined

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജി.കാര്‍ത്തികേയന്‍ മെമ്മോറിയല്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ സോഷ്യല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ് വിഷയങ്ങളില്‍ ഒഴിവുള്ള രണ്ട് അധ്യാപക തസ്തികകളിലേക്ക് അധ്യാപന പരിചയമുള്ളവര്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡിസംബര്‍ നാല് രാവിലെ 11 ന് നെടുമങ്ങാട് ഐ.റ്റി.ഡി.പി ജില്ലാ പ്രോജക്ട് ഓഫീസിലാണ് അഭിമുഖം നടക്കുന്നത്. ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രി, ബി.എഡ്, കെ-ടെറ്റ് അല്ലെങ്കില്‍ സി-ടെറ്റ് എന്നിവയാണ് യോഗ്യത.

ഉദ്യോഗാര്‍ത്ഥികള്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിവുള്ളവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായിരിക്കണം. പ്രായപരിധി 39 വയസ്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും പ്രായപരിധിയില്‍ അര്‍ഹമായ ഇളവ് ലഭിക്കും. യോഗ്യതയുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയ്ക്കൊപ്പം ബയോഡേറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം അന്നേദിവസം ഓഫീസില്‍ ഹാജരാകണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472 2812557

 
tags
click me!