Interview : ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ് താല്‍ക്കാലിക നിയമനം; വാക്ക് ഇന്‍ ഇന്റര്‍വ്യു 15ന്

By Web Team  |  First Published Feb 11, 2022, 1:29 PM IST

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കാസ്പ് പദ്ധതിയുടെ കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍(10 ഒഴിവ്), സ്റ്റാഫ് നഴ്‌സ്(2 ഒഴിവ്) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തും.


എറണാകുളം: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കാസ്പ് പദ്ധതിയുടെ കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍(10 ഒഴിവ്) (Data Entry Operator), സ്റ്റാഫ് നഴ്‌സ്(2 ഒഴിവ്) (Staff Nurse) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം (Temporary Appointment) നടത്തും.  പ്രായപരിധി 18-36. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ യോഗ്യത: ഡിഗ്രി, ഡിസിഎ/പിജിഡിസിഎ.  കാസ്പ് പദ്ധതിയുടെ കീഴിലുള്ള പ്രവര്‍ത്തി പരിചയം അഭികാമ്യം.

സ്റ്റാഫ് നഴ്‌സ യോഗ്യത: ബിഎസ്‌സി നഴ്‌സിംഗ്/ജി.എന്‍. കെഎന്‍എംസി അംഗീകരിച്ച രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. കാസ്പ് പദ്ധതിയുടെ കീഴിലുള്ള പ്രവര്‍ത്തി പരിചയം അഭികാമ്യം. ആറു മാസത്തേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി 15 ന് രാവിലെ 10.30ന് എറണാകുളം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കാം. അന്നേദിവസം രാവിലെ 9 മുതല്‍ 10 വരെയാകും രജിസ്‌ട്രേഷന്‍. 

Latest Videos

undefined

ഫുള്‍ടൈം സ്വീപ്പര്‍ ഒഴിവ്:   വാക്ക് ഇന്‍ ഇന്റര്‍വ്യു 15ന് 
 
മൂവാറ്റുപുഴ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് കീഴില്‍ എറണാകുളം ഫോര്‍ഷോര്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലില്‍ ഒഴിവുള്ള രണ്ട് ഫുള്‍ടൈം സ്വീപ്പര്‍ തസ്തികയില്‍ ദിവസ വേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി 15ന് ഉച്ചകഴിഞ്ഞ് 2 മുതല്‍ 3 വരെ മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. 

ഉദ്യോഗാര്‍ഥികള്‍ എറണാകുളം ജില്ലയില്‍ സ്ഥിരതാമസക്കാരും വനിതകളും പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ഏഴാം ക്ലാസ് ജയിച്ചവരും 18-45 പ്രായപരിധിയിലുള്ളവരുമായിരിക്കണം. താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത ,ജോലി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും  പകര്‍പ്പുകളും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണമെന്ന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാപ്പടി നല്‍കുന്നതല്ല.

click me!