Appointments : ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം; ശ്രവണ വൈകല്യമുള്ളവർക്ക് പോളിടെക്‌നിക് ഡിപ്ലോമ അപേക്ഷ

By Web Team  |  First Published Nov 29, 2021, 11:57 AM IST

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡാറ്റ എൻട്രി ഓപ്പറേറ്ററെ താത്കാലികമായി നിയമിക്കുന്നു. 29ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. 


കൊല്ലം: കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് (government college) ആശുപത്രിയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡാറ്റ എൻട്രി ഓപ്പറേറ്ററെ (Data entry operator) താത്കാലികമായി നിയമിക്കുന്നുn(temporary appointment). 29ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. ഡിസംബർ 31 വരെയായിരിക്കും നിയമനം. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡി.സി.എ/ പി.ജി.ഡി.സി.എ/ തത്തുല്യമായ 6 മാസം ദൈർഘ്യമുള്ള അംഗീകൃത കമ്പ്യൂട്ടർ പ്രൊഫിഷ്യൻസി കോഴ്‌സുമാണ് യോഗ്യത. കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം വേണം. പ്രായം 18-40 വയസ്സ്. പ്രതിമാസം 13,500 രൂപയാണ് വേതനം. കോവിഡ് 19 പ്രവർത്തനവുമായി ബന്ധപ്പെട്ട് ഡാറ്റാ എൻട്രി ജോലി ചെയ്തവർക്ക് മുൻഗണന.

ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോപതിച്ച സർക്കാർ അംഗീകൃത തിരച്ചറിയൽ കാർഡ് എന്നിവയുടെ അസ്സൽ, ഒരു സെറ്റ് ഫോട്ടോകോപ്പി, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ എത്തണം.

Latest Videos

undefined

ശ്രവണ വൈകല്യമുള്ളവർക്കായുള്ള പോളിടെക്നിക് സ്‌പെഷ്യൽ ഡിപ്ലോമ

തിരുവനന്തപുരം കൈമനം വനിതാ പോളിടെക്‌നിക് കോളേജിൽ ശ്രവണ വൈകല്യമുള്ളവർക്കായുള്ള സ്‌പെഷ്യൽ ഡിപ്ലോമ ബാച്ചിലെ ഒഴിവുകളിലേക്ക് പുതിയ അപേക്ഷ ക്ഷണിച്ചു. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ 30ന് കൈമനം ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ രക്ഷിതാവിനോടൊപ്പം നേരിട്ട് ഹാജരാകണം. യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് (എസ്.എസ്.എൽ.സി, മെഡിക്കൽ ആൻഡ് ഫിറ്റനസ് സർട്ടിഫിക്കറ്റ്) ജാതി, വരുമാനം, നോൺക്രീമിലെയർ, ടി.സി, സ്വഭാവസർട്ടിഫിക്കറ്റുകളും കൊണ്ടുവരണം. ഫീസ് ആനുകൂല്യത്തിന് അർഹതയുള്ളവർ 1,000 രൂപയും മറ്റുള്ളവർ 3,780 രൂപയും ഡിജിറ്റൽ പേയ്‌മെന്റ് ആയി നൽകേണ്ടതിനാൽ എ.ടി.എം കാർഡ് കൈവശം കരുതണം. പി.ടി.എ വിഹിതവും മറ്റു ഫീസുകളും (3000 രൂപ) പണമായി അടയ്ക്കണം. വിശദവിവരങ്ങൾക്ക്: www.polyadmission.org, 0471-2491682.

click me!