മഹാരാഷ്ട്രയിലെ ഉല്ലാസ് നഗർ സ്വദേശിയ ഈ പെൺകുട്ടിക്ക് ജന്മനാ കാഴ്ചവൈകല്യമുണ്ടായിരുന്നു. ആറാമത്തെ വയസ്സിൽ കാഴ്ചശക്തി പൂർണ്ണമായി നഷ്ടപ്പെട്ടു.
വർഷങ്ങളുടെ കഠിനാധ്വാനവും പരിശ്രമവും കൊണ്ടാണ് ഒരു വ്യക്തി സിവിൽ സർവ്വീസ് പരീക്ഷ പോലെ ബുദ്ധിമുട്ടേറിയ മത്സരപരീക്ഷ പാസ്സാകുന്നത്. സ്ഥിരോത്സാഹവും ക്ഷമയും പോസിറ്റീവായ മനോഭാവവും വിജയത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. പ്രതിസന്ധികളെ തരണം ചെയ്ത് ഇന്ത്യയിലെ ആദ്യത്തെ കാഴ്ച വൈകല്യമുള്ള ഐഐഎസ് ഓഫീസറായി മാറിയ പ്രജ്ഞൽ പാട്ടീൽ എന്ന വ്യക്തിയെക്കുറിച്ച് അറിയാം. ഏതൊരാളുടെയും ജീവിതത്തിൽ പ്രചോദനമാകുന്ന കഥയാണ് പ്രജ്ഞലിന്റേത്. കാരണം ഈ നേട്ടം കൈവരിക്കാൻ നിരവധി പ്രതിസന്ധികളെയാണ് ഇവർക്ക് നേരിടേണ്ടി വന്നത്. 2016 ലും 2017ലും ഇവർ സിവിൽ സർവ്വീസ് പരീക്ഷ എഴുതി. 2016 ൽ 744ാം റാങ്കാണ് പ്രജ്ഞലിന് ലഭിച്ചത്. എന്നാൽ രണ്ടാം തവണ അഖിലേന്ത്യാ തലത്തിൽ 124 റാങ്കിലെത്തി.
മഹാരാഷ്ട്രയിലെ ഉല്ലാസ് നഗർ സ്വദേശിയ ഈ പെൺകുട്ടിക്ക് ജന്മനാ കാഴ്ചവൈകല്യമുണ്ടായിരുന്നു. ആറാമത്തെ വയസ്സിൽ കാഴ്ചശക്തി പൂർണ്ണമായി നഷ്ടപ്പെട്ടു. മുംബൈയിലെ കമല മേത്ത ദാദർ അന്ധവിദ്യാലയത്തിലായിരുന്നു ഇവർ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. ദില്ലിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി, എംഫിലും പിഎച്ച്ഡിയും കരസ്ഥമാക്കി.
undefined
ജെഇഇ പരീക്ഷയിലെ 367ാം റാങ്ക്; ചേരിയിൽ നിന്നുംഐഐടിയിൽ പഠിക്കാനൊരുങ്ങി മനോജ് കുമാർ; പ്രചോദനം ഈ ജീവിതം
ഏറ്റവും ശ്രദ്ധേയമായ വസ്തുത യുപിഎസ്‍സി പരീക്ഷക്ക് തയ്യാറെടുപ്പിനായി പ്രജ്ഞൽ കോച്ചിംഗ് ക്ലാസുകളെ ആശ്രയിച്ചില്ല എന്നതാണ്. പ്രത്യേക സോഫ്റ്റ്‍വെയർ ഉപയോഗിച്ചായിരുന്നു പഠനം. പാഠഭാഗങ്ങൾ ഉച്ചത്തിൽ കേൾക്കാൻ സാധിക്കും. കാഴ്ച ഇല്ലെങ്കിലും കേൾവിയുടെ സാധ്യതകളെ എല്ലാത്തരത്തിലും ഉപയോഗിച്ചായിരുന്നു ഈ പെൺകുട്ടിയും പഠനം. 2017 ൽ സിവിൽ സർവ്വീസ് പരീക്ഷ പാസ്സായ പ്രജ്ഞാൽ എറണാകുളത്ത് അസിസ്റ്റന്റ് കളക്ടറായി നിയമിതയായി. നിലവിൽ തിരുവനന്തപുരം സബ്കളക്ടറാണ് പ്രജ്ഞാൽ പാട്ടീൽ.