ഇനി മലയാളം മീഡിയമില്ല, അടുത്ത അധ്യയന വർഷം മുതൽ സിബിഎസ്ഇ സിലബസിലേക്ക് മാറ്റം, ലക്ഷദ്വീപിൽ ഉത്തരവിറങ്ങി

By Web Team  |  First Published Dec 13, 2023, 10:10 AM IST

ലക്ഷദ്വീപിൽ ഇനി മലയാളം പഠനമില്ല, അധ്യയന വർഷം മുതൽ സിബിഎസ്ഇ സിലബസിലേക്ക് മാറ്റം . (വാ‍ര്‍ത്തയിൽ ഉപയോഗിച്ചത് ഫയൽ ചിത്രം)


കൊച്ചി : ലക്ഷദ്വീപിൽ മലയാളം മീഡിയം ഒഴിവാക്കുന്നു. കേരളത്തിന്റെ എസ് സി ഇ ആ‍ര്‍ ടി സിലബസിന് പകരം സിബിഎസ്ഇ സിലബസ് നടപ്പാക്കാൻ തീരുമാനം. അടുത്ത അധ്യയന വർഷം മുതൽ സിബിഎസ്ഇ സിലബസിലേക്ക് മാറാൻ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. മലയാളം കരിക്കുലത്തിൽ പഠിപ്പിക്കുന്ന സ്കൂളുകൾക്കാണ് നിർദ്ദേശം. ഒന്നാം ക്ലാസ് മുതൽ പ്രവേശനം ഇനി സിബിഎസ്ഇ പ്രകാരമായിരിക്കുമെന്നാണ് ഉത്തരവിലുളളത്. നിലവിൽ 9,10 ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്നവരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവ‍ര്‍ക്ക് മലയാളം മീഡിയം തുടരാം. വിദ്യാഭ്യാസ നിലവാരം ഉയർത്താനാണ് നടപടിയെന്നാണ് ഉത്തരവിൽ വിശദീകരിക്കുന്നത്. 

ചോദ്യത്തിന് കോഴയിൽ മഹുവ മൊയ്ത്രയെ സിബിഐ ചോദ്യം ചെയ്യും, ബിജെപിക്ക് പക തീരുന്നില്ലെന്ന് മഹുവ

Latest Videos

undefined

(വാ‍ര്‍ത്തയിൽ ഉപയോഗിച്ചത് ഫയൽ ചിത്രം)

 


 

click me!