Education : കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്; വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു

By Web Team  |  First Published Feb 4, 2022, 6:42 PM IST

കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2021 മെയ് 31 ന് രണ്ടു വര്‍ഷം പൂര്‍ത്തീകരിച്ചു കുടിശിക വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണു ധനസഹായത്തിന് അര്‍ഹതയുളളത്. 
 


എറണാകുളം: കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ (Coir workers welfare board) അംഗത്വമുളള തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുളള (Educational Scholarship) വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ (Application Invited) സമര്‍പ്പിക്കാം. കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2021 മെയ് 31 ന് രണ്ടു വര്‍ഷം പൂര്‍ത്തീകരിച്ചു കുടിശിക വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണു ധനസഹായത്തിന് അര്‍ഹതയുളളത്. 

സംസ്ഥാനത്തെ ഗവ.അംഗീകൃത സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ഫുള്‍ടൈം കോഴ്‌സുകളില്‍ ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ കോഴ്‌സുകള്‍, പോളിടെക്‌നിക്, എഞ്ചിനീയറിംഗ്, മെഡിസിന്‍, അഗ്രിക്കള്‍ച്ചര്‍, നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ ഉപരിപഠനം നടത്തുന്നതിനാണു ധനസഹായം അനുവദിക്കുന്നത്. അപേക്ഷാ ഫോം 10 രൂപ നിരക്കില്‍ ബോര്‍ഡിന്റെ എല്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍  കയര്‍ തൊഴിലാളി  ക്ഷേമനിധി ബോര്‍ഡിന്റെ എല്ലാ ഓഫീസുകളിലും ഫെബ്രുവരി 28 വരെ സ്വീകരിക്കും.

Latest Videos

undefined

അസിസ്റ്റന്റ് ലൈബ്രേറിയൻ ഡെപ്യൂട്ടേഷൻ നിയമനം
കേരള സർക്കാരിനു കീഴിലുള്ള എസ്.സി.ഇ.ആർ.ടി (കേരള)യിൽ അസിസ്റ്റന്റ് ലൈബ്രേറിയൻ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിംഗ് കോളേജുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അസിസ്റ്റന്റ് ലൈബ്രേറിയൻമാരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി സഹിതം 25നകം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ ലഭിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. വിശദവിവരങ്ങൾ www.scert.kerala.gov.in ൽ ലഭ്യമാണ്.


 

click me!