സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നവംബർ 23, 24 എന്നീ തീയതികളിൽ തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ വച്ച് നടത്തുന്നതാണ്.
തിരുവനന്തപുരം: മലബാർ ദേവസ്വം ബോർഡിലെ ക്ലാർക്ക് (Clerk) (കാറ്റഗറി നമ്പർ 41/2020), ക്ലാർക്ക്-ബൈ ട്രാൻസ്ഫർ (Clerk by-transfer) (കാറ്റഗറി നമ്പർ 42/2020) എന്നീ തസ്തികകളിൽ 29.08.2021 ൽ നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്റെ കോപ്പി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഓഫീസിലും വെബ്‌സൈറ്റിലും ലഭ്യമാണ്.
സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നവംബർ 23, 24 എന്നീ തീയതികളിൽ തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ വച്ച് നടത്തുന്നതാണ്. സാധ്യതാ പട്ടികയിലെ ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിലായിരിക്കും വെരിഫിക്കേഷൻ. ഓരോ രജിസ്റ്റർ നമ്പറിനും നിശ്ചയിക്കപ്പെട്ട തീയതിയിലും സമയത്തും ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സലും കോപ്പിയും സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർത്ഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല.
undefined
യാതൊരു കാരണവശാലും സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയോ പ്രമാണങ്ങൾ ഹാജരാക്കുന്നതിന്റെയോ സമയപരിധി നീട്ടിനൽകുന്നതല്ല. വെരിഫിക്കേഷൻ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kdrb.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇത് സംബന്ധിച്ച കത്ത് അയക്കുന്നതാണ്. നവംബർ 18 വരെ അറിയിപ്പു ലഭിക്കാത്ത സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടവർ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.