കോഴിക്കോട് ജില്ലാകോടതിയിൽ ക്ലാർക്ക് നിയമനം; കരാർ അടിസ്ഥാനത്തിൽ;വിരമിച്ച കോടതി ജീവനക്കാർക്ക് മുൻ​ഗണന

By Web Team  |  First Published Sep 7, 2021, 12:34 PM IST

അപേക്ഷകർ അതത് തസ്തികയിലോ ഉയർന്ന തസ്തികകളിലോ കേന്ദ്ര ഗവൺമെന്റ് സർവീസിലോ സംസ്ഥാന ഗവൺമെന്റ് സർവീസിലോ തുടർച്ചയായി അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം. 


കോഴിക്കോട്: കോഴിക്കോട് ജില്ലാകോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന താൽക്കാലിക സ്‌പെഷ്യൽ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എൻ.ഐ.ആക്ട് കേസുകൾ) കോടതിയിൽ ക്ലാർക്ക് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 19,950 രൂപയാണ് വേതനം. 60 വയസ് പൂർത്തിയാകാൻ പാടില്ല.

അപേക്ഷകർ അതത് തസ്തികയിലോ ഉയർന്ന തസ്തികകളിലോ കേന്ദ്ര ഗവൺമെന്റ് സർവീസിലോ സംസ്ഥാന ഗവൺമെന്റ് സർവീസിലോ തുടർച്ചയായി അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം. ഹൈക്കോടതി/ നിയമ വകുപ്പ്/ അഡ്വക്കേറ്റ് ജനറൽ ഓഫീസ്/ സബോഡിനേറ്റ് ജൂഡീഷ്യറി എന്നിവിടങ്ങളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പേര്, വിലാസം, ഫോൺ നമ്പർ, ജനനതിയതി, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തിയ അപേക്ഷ വെള്ളക്കടലാസിൽ തയ്യാറാക്കി അയയ്ക്കണം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.

Latest Videos

undefined

വിരമിച്ച കോടതി ജീവനക്കാർക്ക് മുൻഗണനയുണ്ട്. നിയമനം കരാർ അടിസ്ഥാനത്തിൽ 179 ദിവസത്തേക്കോ 2022 മാർച്ച് 31 വരെയോ കോടതി സ്ഥരിമാക്കുന്നതിനുള്ള സർക്കാർ ഉത്തരവിന് സ്പഷ്ടീകരണം ലഭിക്കുന്നതുവരെയോ അല്ലെങ്കിൽ 60 വയസ് പൂർത്തിയാകുന്നതുവരെയോ ഇവയിൽ ഏതാണോ ആദ്യം അന്നുവരെ ആയിരിക്കും. അപേക്ഷകൾ 17ന് വൈകിട്ട് 5 മണിവരെ സ്വീകരിക്കും. യോഗ്യരായ അപേക്ഷകരെ ഇന്റർവ്യൂ തിയതി നേരിട്ട് അറിയിക്കും. അപേക്ഷകൾ അയക്കേണ്ട വിലാസം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോഴിക്കോട്-673032.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!