Courses : സൗജന്യ സിവിൽ സർവീസ് ബ്രിഡ്ജ് കോഴ്‌സ്; പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിങ്

By Web Team  |  First Published Mar 23, 2022, 10:32 AM IST

സ്‌ക്രീനിംഗ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന 1000 വിദ്യാർഥികൾക്ക് 40 മണിക്കൂർ നീളുന്ന സൗജന്യ സിവിൽ സർവീസ് ബ്രിഡ്ജ് കോഴ്‌സ് നൽകും.  


തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന എൻ.എസ്.എസ് സെൽ നടത്തുന്ന വൺ ക്യാമ്പസ് വൺ ഐ.എ.എസ് കരിയർ അഡ്വാൻസ്ഡ് പ്രോഗ്രാമിൽ (Career Advanced Programme) 28നകം രജിസ്റ്റർ ചെയ്യാം.  civilservice.nsskerala.org വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. സ്‌ക്രീനിംഗ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന 1000 വിദ്യാർഥികൾക്ക് 40 മണിക്കൂർ നീളുന്ന (Civil Service Bridge Course) സൗജന്യ സിവിൽ സർവീസ് ബ്രിഡ്ജ് കോഴ്‌സ് നൽകും.  ബ്രിഡ്ജ് കോഴ്‌സിന് ശേഷം മെറിറ്റടിസ്ഥാനത്തിൽ പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, എൻ.എസ്.എസ് വോളന്റിയർമാർ ഉൾപ്പെടെ 12 വിദ്യാർഥികൾക്ക് അടുത്ത അക്കാദമിക് വർഷത്തിൽ ഒരു വർഷത്തെ സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകുമെന്ന് സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോ. അൻസർ ആർ.എൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9746940810, 9446176065, 9447304366.

പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിങ്
പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിങ് ഡിഗ്രി കോഴ്‌സിന് 2021-22 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്ത് കോളേജ് ഓപ്ഷനുകൾ www.lbscentre.kerala.gov.in ൽ കൂടി മാർച്ച് 23, 24 തീയതികളിൽ സമർപ്പിക്കണം. മുൻ അലോട്ട്‌മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും എൻ.ഒ.സി  ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. അലോട്ട്‌മെന്റ് മാർച്ച് 25 ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.

Latest Videos

undefined

വനിത ഐടിഐയില്‍  ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
 കളമശേരി ഗവ വനിത ഐടിഐ യില്‍ ആരംഭിക്കുന്ന സെല്‍ഫ് എംപ്ലോയ്ഡ് ടെയ്‌ലര്‍, ഡൊമസ്റ്റിക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. യഥാക്രമം ഫാഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍  എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളില്‍ ഡിഗ്രി /ഡിപ്ലോമ /ഐടിഐ യോഗ്യതയും മൂന്നു വര്‍ഷ പ്രവര്‍ത്തന പരിചയമുളളവര്‍ മാര്‍ച്ച് 24-ന് രാവിലെ 11-ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.


 

click me!