ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിക്കുന്ന തീയതി ജനുവരി 29 ആണ്. മാർച്ച് 4 വരെ അപേക്ഷിക്കാം.
ദില്ലി: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (Central Industrial Security Force) 1149 കോൺസ്റ്റബിൾ - ഫയർ തസ്തികകളിലേക്ക് (Constable) അപേക്ഷ ക്ഷണിച്ചു. 2022 മാർച്ച് 4 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താത്പര്യമുളള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cisf.gov.in ലൂടെ അപേക്ഷിക്കാം.
തസ്തിക - കോൺസ്റ്റബിൾ -ഫയർ (പുരുഷൻമാർ), ഒഴിവുകളുടെ എണ്ണം -1149, പേ സ്കെയിൽ -21900 - 69100 ലെവൽ 3. കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 12 ക്ലാസ് പാസ്സായിരിക്കണം. അല്ലെങ്കിൽ സയൻസ് ഒരു വിഷയമായി തെരഞ്ഞെടുത്ത് അംഗീകൃത സ്ഥാപനത്തിൽ നിന്ന് തത്തുല്യ യോഗ്യത നേടിയിരിക്കണം. 18-23 വയസ്സാണ് പ്രായപരിധി. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുപയോഗിച്ചോ എസ്ബിഐ മുഖേനയോ ഫീസടക്കാവുന്നതാണ്.
യുആർ, ഇഡ്ബ്ലിയുഎസ്, ഒബിസി എന്നിവർക്ക് 100 രൂപയാണ് ഫീസ്. എസ് സി, എസ് റ്റി, ഇഎസ്എം ഉദ്യാഗാർത്ഥികൾക്ക് ഫീസില്ല. ഓൺലൈനായി വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിക്കുന്ന തീയതി ജനുവരി 29 ആണ്. മാർച്ച് 4 വരെ അപേക്ഷിക്കാം. ശാരീരിക ക്ഷമത പരീക്ഷ, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, എഴുത്തു പരീക്ഷ, പ്രമാണ പരിശോധന, മെഡിക്കൽ എക്സാമിനേഷൻ എന്നിവ വഴിയാണ് തെരഞ്ഞടുപ്പ്.