Courses : അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രത്തിൽ ശ്രീനാരായണദർശനത്തിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്

By Web Team  |  First Published Nov 30, 2021, 8:47 AM IST

ഏതുപ്രായത്തിലുള്ളവർക്കും അപേക്ഷിക്കാം. കോഴ്‌സും താമസവും ഭക്ഷണവും സൗജന്യമായിരിക്കും. 15 ദിവസമാണ് കോഴ്‌സ് കാലാവധി. 


തിരുവനന്തപുരം: ചെമ്പഴന്തിയിൽ പ്രവർത്തിക്കുന്ന അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം (international sreenarayan guru study centre) ശ്രീനാരായണദർശനത്തിൽ സർട്ടിഫിക്കറ്റ് കോഴ്‌സിന് (certificate course) അപേക്ഷ ക്ഷണിച്ചു. ഏതുപ്രായത്തിലുള്ളവർക്കും അപേക്ഷിക്കാം. കോഴ്‌സും താമസവും ഭക്ഷണവും സൗജന്യമായിരിക്കും. 15 ദിവസമാണ് കോഴ്‌സ് കാലാവധി. ആദ്യം രജിസ്റ്റർ  ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. 2022 ജനുവരി 10ന് ക്ലാസ് ആരംഭിക്കും.

ശ്രീനാരായണഗുരുവിന്റെ ജാതിനിർണ്ണയം, ജാതിലക്ഷണം, ആത്മോപദേശശതകത്തിലെ മതമീമാംസ, ദൈവദശകം, അദ്വൈതദീപിക എന്നീ കൃതികളും ശ്രീനാരായണഗുരുവിന്റെ വിദ്യാഭ്യാസദർശനം, സാമ്പത്തികദർശനം, ശ്രീനാരായണഗുരദർശനവും സ്ത്രീസമത്വവും എന്നീ വിഷയങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോഴ്‌സിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ പഠനകേന്ദ്രം ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണമെന്ന് ഡയറക്ടർ ഡോ.ബി. സുഗീത അറിയിച്ചു.

Latest Videos

undefined

കോഴ്‌സിൽ പങ്കെടുക്കുന്നവർക്ക് ചെമ്പഴന്തി ഗുരുകുലത്തിൽ താമസസൗകര്യവും ഭക്ഷണവും സൗജന്യമായി ഏർപ്പെടുത്തുന്നതാണ്. കോഴ്‌സ് സംബന്ധമായ എല്ലാ ചെലവുകളും സർക്കാർ വഹിക്കും. അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം ഡയറക്ടർ ഡോ.ബി. സുഗീതയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദർശനത്തിൽ പണ്ഡിതരും ശ്രദ്ധേയരായവരും പഠനക്ലാസുകൾ നയിക്കും.
അപേക്ഷാഫോം sniscchempazhanthi@gmail.com   എന്ന ഇ-മെയിൽ വഴിയും ഓഫീസിൽ നേരിട്ടും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഇ-മെയിൽ വഴിയോ, പോസ്റ്റ് വഴിയോ നേരിട്ടോ എത്തിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2599009, 9847162685, 9995437666, 9387385256 നമ്പരുകളിൽ ബന്ധപ്പെടണം.

കെ.എ.എസ്. സൗജന്യ പരിശീലനം
പട്ടികജാതി വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ കെ.എ.എസ്. പ്രാഥമിക പരീക്ഷയ്ക്കായി ആറു മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലനം നൽകുന്നു. ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

പട്ടികജാതി, പട്ടികവർഗക്കാർക്കും ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള മറ്റു പിന്നാക്ക വിഭാഗക്കാർക്കും പരിശീലനത്തിനായി അപേക്ഷിക്കാവുന്നതാണ്. പട്ടികജാതി, പട്ടികവർഗക്കാർക്ക് സർക്കാർ ഉത്തരവിനു വിധേയമായി സ്‌റ്റൈപൻഡ് ലഭിക്കും. ഡിസംബർ 20ന് ആരംഭിക്കുന്ന ക്ലാസിൽ ചേരാൻ താത്പര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഒരു ഫോട്ടോ എന്നിവ സഹിതം ഡിസംബർ 15നു മുൻപു തിരുവനനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോം ട്രെയിനിങ് സെന്റർ ഓഫിസിൽ ലഭിക്കും.

click me!