സെപ്റ്റംബർ 20 മുതൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: സെപ്റ്റംബർ 20 മുതൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം തിരുവനന്തപുരം/കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ നിന്നും ഡോ. എ.കെ.ബി. മിഷൻ ട്രസ്റ്റിൽ നിന്നും ഒന്ന് മുതൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ സെപ്റ്റംബർ 14ന് വൈകിട്ട് അഞ്ചുവരെയും, 10 രൂപ പിഴയോടെ 16ന് വൈകിട്ട് അഞ്ചുവരെയും സ്വീകരിക്കും. അപേക്ഷയോടൊപ്പം പരീക്ഷാഫീസായി പേപ്പർ ഒന്നിന് 200 രൂപ എന്ന നിരക്കിൽ തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിങ് ഓഫീസറുടെ പേരിൽ എസ്.ബി.ഐ ഫോർട്ട്, തിരുവനന്തപുരം ബ്രാഞ്ചിൽ നിന്ന് മാറാവുന്ന ഡി.ഡി ആയി ഉള്ളടക്കം ചെയ്തിരിക്കണം.
പൂരിപ്പിച്ച അപേക്ഷകളും, ഡി.ഡി യും ഈ തീയതിക്കകം പ്രിൻസിപ്പൽ ആൻഡ് കൺട്രോളിങ് ഓഫീസർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷകൾ www.ghmct.org യിൽ ലഭിക്കും. ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് കോഴിക്കോട്, തിരുവനന്തപുരം ആണ് പരീക്ഷാകേന്ദ്രങ്ങൾ. തിയറി പരീക്ഷ ആരംഭിക്കുന്നത് സെപ്റ്റംബർ 20ന് രാവിലെ 10 മുതൽ 12 വരെ.
undefined
സ്പോട്ട് അഡ്മിഷൻ
പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ (സി.എഫ്.ആർ.ഡി) കീഴിൽ കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്‌സി ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്‌സ് (എം.ജി യൂണിവേഴ്‌സിറ്റി അഫിലിയേഷൻ) മാനേജ്‌മെന്റ് ക്വാട്ടയിൽ ഒഴിവുള്ള സീറ്റുകളിൽ സെപ്റ്റംബർ രണ്ടിനു രാവിലെ 10.30ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0468 2240047, 9846585609.
ബാച്ച്‌ലർ ഓഫ് ഡിസൈൻ
ബാച്ച്‌ലർ ഓഫ് ഡിസൈൻ-2022 കോഴ്‌സിലേക്ക് ആദ്യഘട്ട അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ടോക്കൺ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 30 വരെ നീട്ടി. അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കപ്പെടില്ല. ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ട. രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം സെപ്റ്റംബർ ഒന്നിന് വൈകിട്ട് അഞ്ചുവരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.