C TET Result : സി ടെറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; പരിശോധിക്കേണ്ടതെങ്ങനെ? ഇക്കാര്യങ്ങൾ ഉറപ്പാക്കണം

By Web Team  |  First Published Feb 16, 2022, 1:22 PM IST

ഉദ്യോ​ഗാർത്ഥികൾക്ക്  വെബ്സൈറ്റ് സന്ദർശിച്ച് പരീക്ഷഫലം അറിയാവുന്നതാണ്. 


ദില്ലി: സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ (Central Teachers Eligibility Test) C TET ഫലം പ്രഖ്യാപിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻ (Central Board of Secondary Education). ഫെബ്രുവരി 15നാണ് ഫലം (Result published) പ്രസിദ്ധീകരിച്ചത്. ctet.nic.in പരീക്ഷ ഫലം ലഭ്യമാണ്. ഉദ്യോ​ഗാർത്ഥികൾക്ക്  വെബ്സൈറ്റ് സന്ദർശിച്ച് പരീക്ഷഫലം അറിയാവുന്നതാണ്. 

ഫലം പരിശോധിക്കേണ്ടതെങ്ങനെ? 
ഔദ്യോ​ഗിക വെബ്സൈറ്റായ  ctet.nic.in സന്ദർശിക്കുക. ഹോം പേജിൽ CTET result 2021 എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. പുതിയ പേജിൽ ആപ്ലിക്കേഷൻ നമ്പറും ജനനതീയതിയും അല്ലെങ്കിൽ ആപ്ലിക്കേഷൻ‌ നമ്പറും പാസ്‍വേർഡും നൽകി ഫലം അറിയാം. നെ​ഗറ്റീവ് മാർക്കില്ലാതെ, മൾട്ടിപ്പിൾ ചോയിസ് ക്വസ്റ്റയൻസ് ഫോർമാറ്റിലാണ് പരീക്ഷ നടത്തിയത്. ഓൺലൈനായി നടത്തിയ പരീക്ഷയിൽ‌, ഹിന്ദി ഇം​ഗ്ലീഷ് എന്നീ രണ്ടു ഭാഷകളിലായി ചോദ്യപേപ്പർ ലഭ്യമാക്കിയിരുന്നു. 

Latest Videos

undefined

എല്ലാ വിഭാ​ഗത്തിലുമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് സിടെറ്റ് യോ​ഗ്യത സർട്ടിഫിക്കറ്റിന്റെ കാലാവധി ആജീവനാന്തം ആയിരിക്കും. 2011 മുതൽ മുൻകാല പ്രാബല്യത്തോടെ യോ​ഗ്യത സർട്ടിഫിക്കറ്റിന്റെ കാലാവധി 7 വർഷത്തിൽ നിന്ന് ആജീവനാന്തം ആക്കി മാറ്റിയിരുന്നു.  കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള എയ്ഡഡ്, അൺ എയ്ഡഡ് സിബിഎസ്ഇ സ്കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും അധ്യാപകരാകാനുള്ള യോ​ഗ്യത പരീക്ഷയാണ് സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് അഥവാ സി ടെറ്റ്. 

പരീക്ഷയിൽ യോ​ഗ്യത നേടാൻ 60 ശതമാനം മാർക്ക് നേടണം. സംവരണ വിഭാ​ഗത്തിലുൾപ്പെട്ട വിദ്യാർത്ഥികൾക്ക് 55 ശതമാനമാണ് കട്ട് ഓഫ്. യോ​ഗ്യത നേടുന്നവർക്ക് അധ്യാപകരായി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്. പേപ്പർ 1 പാസ്സാകുന്നവർക്ക് ഒന്ന് മുതൽ 5 വരെ ക്ലാസുകളിലും പേപ്പർ 2 പാസ്സാകുന്നവർക്ക് 6 മുതൽ എട്ട് വരെ ക്ലാസുകളിലും പഠിപ്പിക്കാം. 2021 സിടെറ്റ് പരീക്ഷക്ക് 20 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. 

ലഭിക്കുന്ന സ്കോർ കാർഡിൽ പിശകുകളില്ലെന്ന് ഓരോ ഉദ്യോ​ഗാർത്ഥിയും ഉറപ്പാക്കേണ്ടതാണ്. പേര്, സ്പെല്ലിം​ഗ് എന്നിവ തെറ്റില്ലെന്ന് ഉറപ്പു വരുത്തുക, പരീക്ഷ - പേപ്പര്‌ 1, പേപ്പർ‌ 2, പരീക്ഷ കേന്ദ്രത്തിന്റെ പേര്, മാർക്കുകൾ‌ ഓരോന്നും ആകെ മാർക്കും പരിശോധിക്കുക, കട്ട് ഓഫ് മാർക്ക്, ഫോട്ടോ എന്നീ അടിസ്ഥാന കാര്യങ്ങളിൽ പിഴവുകളില്ലെന്ന് ഉറപ്പ് വരുത്തണം. എന്തെങ്കിലും പിഴവുകളുണ്ടെങ്കിൽ അക്കാര്യം അധികാരികളെ അറിയിക്കണം. 


 

click me!