പരീക്ഷാഫലം സിബിഎസ്ഇ വെബ്സൈറ്റിൽ ലഭിച്ചു തുടങ്ങി. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ cbseresults.nic.in, cbse.gov.in എന്നിവയിൽ ഫലം അറിയാനാകും.
ദില്ലി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം സിബിഎസ്ഇ വെബ്സൈറ്റിൽ ലഭിച്ചു തുടങ്ങി.
സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ cbseresults.nic.in, cbse.gov.in എന്നിവയിൽ ഫലം അറിയാനാകും. കൊവിഡ് വ്യാപനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി വിദ്യാർഥികൾ വർഷം മുഴുവൻ എഴുതിയ പരീക്ഷയുടെ മാർക്കും ഇന്റേണൽ അസെസ്മെന്റുകളുടെ മാർക്കും അപ്ലോഡ് ചെയ്യാൻ സ്കൂളുകളോട് സിബിഎസ്ഇ ആവശ്യപ്പെട്ടിരുന്നു. ഈ മാർക്കിന്‍റെ അടിസ്ഥാനത്തിലാണ് ഫലം.
മൂല്യനിർണയം ഇപ്പോഴും തുടരുകയാണ്. 16639 വിദ്യാർത്ഥികളുടെ ഫലം ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. കേരളം ഉൾപ്പെടുന്ന തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തിൽ മുന്നിലെത്തിയത്. പെൺകുട്ടികളുടെ വിജയശതമാനം 99.24 ശതമാനവും ആൺകുട്ടികളുടേത് 98.89 ശതമാനവുമാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona