ഹരിയാന പഞ്ച്കുല സ്വദേശിയായ അഭിലാഷ സേനയുടെ രുദ്ര ഹെലികോപ്റ്ററാവും പറത്തുക.
ദില്ലി: ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ (Indian Military Academy) പഠനം പൂർത്തിയാക്കിയ സഹോദരന്റെ പാസിംഗ് ഔട്ട് പരേഡ് നേരിൽ കണ്ട് സേനയോട് ഇഷ്ടം തോന്നിയ പെൺകുട്ടി. വർഷങ്ങൾക്കിപ്പുറം സേനയുടെ വ്യോമ വിഭാഗമായ ഏവിയേഷൻ കോറിലെ ആക്രമണവിഭാഗത്തിൽ പൈലറ്റാകുന്ന (കോംബാറ്റ് ഏവിയേറ്റർ) (Combat Aviator) ആദ്യ വനിതയായി മാറി കരസേനയിൽ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് (Captain Abhilasha Barak) ക്യാപ്റ്റൻ അഭിലാഷ ബറാക്. ഹരിയാന പഞ്ച്കുല സ്വദേശിയായ അഭിലാഷ സേനയുടെ രുദ്ര ഹെലികോപ്റ്ററാവും പറത്തുക.
Golden Letter Day in the history of Aviation.
Captain Abhilasha Barak becomes the First Woman Officer to join as Combat Aviator after successful completion of training. (1/2) pic.twitter.com/RX9It4UBYA
2018 സെപ്റ്റംബറിലാണ് അഭിലാഷ സേനയിൽ ചേർന്നത്. നാസിക്കിലെ സേനാ അക്കാദമിയിൽ നിന്നുമാണ് അഭിലാഷ പൈലറ്റ് പരിശീലനം പൂർത്തിയാക്കിയത്. ഔദ്യോഗികമായി പൈലറ്റ് ആകുന്നതിന്റെ ഭാഗമായുള്ള ചിഹ്നം (വിങ്സ്) യൂണിഫോമിൽ ചേർത്തു. എയർ ട്രാഫിക് കൺട്രോൾ, ഗ്രൗണ്ട് ഡ്യൂട്ടി എന്നിവയിലാണ് ഇതുവരെ വനിതകളെ നിയോഗിച്ചിരുന്നത്. അഭിലാഷയുടെ അച്ഛനും സഹോദരനും സേനാംഗങ്ങളാണ്. വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ സഹോദരന്റെ പാസിങ് ഔട്ട് പരേഡ് നേരിൽ കണ്ടതാണു സേനയിൽ ചേരാൻ അഭിലാഷയ്ക്കു പ്രചോദനമായത്.
ശുചീകരണം, വാഹനങ്ങളുടെ ഫിറ്റ്നെസ്, വാക്സിനേഷന്‍; സ്കൂള്‍ തുറക്കുമ്പോൾ, മുന്നൊരുക്കങ്ങളിങ്ങനെ...