കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാനഡയിലേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്ക 86% വർധിപ്പിച്ചു. അതേസമയം, കഴിഞ്ഞ അഞ്ച് വർഷമായി ഓസ്‌ട്രേലിയയുടെ വിദ്യാർഥി ഒഴുക്ക് കുറയുകയും ചെയ്തു.
ദില്ലി: കഴിഞ്ഞ വർഷം കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ ഉപരിപഠനത്തിനായി തെരഞ്ഞെടുത്തത് അമേരിക്കയും കാനഡയുമെന്ന് റിപ്പോർട്ട്. ദി ഇന്ത്യൻ സ്റ്റുഡന്റ്സ് മൊബിലിറ്റി റിപ്പോർട്ട് 2023 ലാണ് ഇക്കാര്യം പറയുന്നത്. കാനഡയും യുഎസും ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രിയപ്പെട്ടതാകുമ്പോൾ ഓസ്‌ട്രേലിയ യുകെക്ക് പിന്നിൽ പോയി. അതേസമയം, യുകെയുടെ സ്ഥാനം നാലിൽ നിന്ന് മൂന്നിലേക്ക് ഉയർന്നു. യുകെയിലേക്ക് പോകുന്ന വിദ്യാർഥികളുടെ വളർച്ച 49.6 ശതമാനമായി ഉയർന്നു. കാനഡയിലേക്ക് പോകുന്നവരുടെ എണ്ണത്തിൽ 46.8 ശതമാനവും വളർച്ചയുണ്ടായി. ഓസ്‌ട്രേലിയയിലേക്ക് പോകുന്നവരുടെ വളർച്ച 0.7 ശതമാനം മാത്രമാണ്. അതേസമയം, യുഎസിൽ പോകുന്നവരുടെ എണ്ണത്തിൽ 18.9 ശതമാനം വളർച്ച രേഖപ്പെടുത്തി.
കഴിഞ്ഞ നാല് വർഷങ്ങളിൽ മൂന്ന് വർഷങ്ങളിലും ഇന്ത്യൻ വിദ്യാർഥികളുടെ പ്രധാന പരിഗണന കാനഡയായിരുന്നു. 2021-ൽ യുഎസ് ഒന്നാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തും യുകെ 2019, 2020, 2021 വർഷങ്ങളിൽ നാലാം സ്ഥാനവും നേടി. 2022-ൽ, കാനഡ ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് നേടി. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾ കാനഡയിലേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്കിനെ ബാധിക്കില്ലെന്നും കണക്കുകൾ പറയുന്നു.
undefined
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാനഡയിലേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്ക 86% വർധിപ്പിച്ചു. അതേസമയം, കഴിഞ്ഞ അഞ്ച് വർഷമായി ഓസ്‌ട്രേലിയയുടെ വിദ്യാർഥി ഒഴുക്ക് കുറയുകയും ചെയ്തു. യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നീ നാല് രാജ്യങ്ങളിലായി ഏകദേശം 8.5 ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസം നേടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 2,40,000 വരുന്ന ഇന്ത്യൻ വിദ്യാർഥികളാണ് യുഎസിൽ പഠിക്കുന്നത്. 12.48 ബില്യൺ യുഎസ് ഡോളർ (ഏകദേശം ₹ 92,976 കോടി) രൂപയാണ് ഇന്ത്യൻ വിദ്യാർഥികൾ അമേരിക്കൻ സമ്പദ് വ്യവസ്ഥക്ക് നൽകുന്നത്.
read more.. 50 അഭിമുഖങ്ങളിൽ തോൽവി; ഒടുവിൽ സ്വപ്ന ജോലിയിലേക്ക്, ഗൂഗിളിൽ 1.10 കോടി ശമ്പളത്തിൽ, സംപ്രീതിയെക്കുറിച്ച്...
കാനഡയിൽ, ഏകദേശം 3,00,000 ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്നു. 11.7 ബില്യൺ യുഎസ് ഡോളറാണ് (ഏകദേശം 87,036 കോടി രൂപ) ഇവരുടെ സംഭാവന. യുകെയിലെ ഏകദേശം 132,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 5.9 ബില്യൺ യുഎസ് ഡോളർ (ഏകദേശം 43,764 കോടി രൂപ) ചെലവാക്കുന്നു.