സ്‌കൂൾ തുറക്കുന്നതിന്റെ സന്തോഷം കൈറ്റ് വിക്ടേഴ്‌സിൽ വീഡിയോയിലൂടെ പങ്കുവയ്ക്കാം

By Web Team  |  First Published Oct 22, 2021, 3:18 PM IST

ഡിജിറ്റൽ ക്യാമറയിലോ നല്ല ക്യാമറ ക്വാളിറ്റിയുള്ള മൊബൈലിലോ ശബ്ദ വ്യക്തതയോടെ ഷൂട്ട് ചെയ്ത വീഡിയോകളാണ് അയയ്‌ക്കേണ്ടത്. മൊബൈലിൽ  ഹൊറിസോണ്ടലായി വേണം ഷൂട്ട് ചെയ്യേണ്ടത്.


തിരുവനന്തപുരം: നവംബർ 1 ന് സ്‌കൂൾ തുറക്കുന്നതിന്റെ (School Opening) സന്തോഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ (victors channel)  പങ്കുവെയ്ക്കാൻ അവസരം. ഡിജിറ്റൽ ക്യാമറയിലോ നല്ല ക്യാമറ ക്വാളിറ്റിയുള്ള മൊബൈലിലോ ശബ്ദ വ്യക്തതയോടെ ഷൂട്ട് ചെയ്ത വീഡിയോകളാണ് അയയ്‌ക്കേണ്ടത്. മൊബൈലിൽ  ഹൊറിസോണ്ടലായി വേണം ഷൂട്ട് ചെയ്യേണ്ടത്.  പരമാവധി മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ എംപി4 ഫോർമാറ്റിലായിരിക്കണം. 

അയയ്ക്കുന്ന ആളിന്റെ പേരും വിലാസവും ഫോൺ നമ്പരും ബന്ധപ്പെട്ട സ്‌കൂളിന്റെ പേരും ഉൾപ്പെടെ കൈറ്റ് വിക്ടേഴ്‌സിന്റെ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതിനുള്ള അനുമതിയും ഉൾപ്പടെ വേണം സൃഷ്ടികൾ അയയ്ക്കാൻ. കൈറ്റിന്റെ ജില്ലാ ഓഫീസുകളിലേയ്ക്ക് ഇ-മെയിൽ വഴിയാണ് വീഡിയോകൾ സമർപ്പിക്കേണ്ടത്. തെരഞ്ഞെടുക്കുന്നവ സംപ്രേഷണം ചെയ്യും. ജില്ലാതല ഇ മെയിൽ വിലാസങ്ങൾ കൈറ്റ് വെബ്‌സൈറ്റായ www.kite.kerala.gov.in ലെ നോട്ടിഫിക്കേഷൻ വിഭാഗത്തിൽ ലഭിക്കും.  ഒക്ടോബർ 25നകം വീഡിയോകൾ ലഭിക്കണം.

Latest Videos

നവംബര്‍ ഒന്നിനാണ് സംസ്ഥാനത്ത സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച മാര്‍ഗരേഖയും സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. 

click me!