IHRD Exams : ഐ.എച്ച്.ആർ.ഡി. പരീക്ഷകൾക്ക് ജൂലൈ 26 വരെ രജിസ്റ്റർ ചെയ്യാം

By Web Team  |  First Published Jul 22, 2022, 1:58 PM IST

വിദ്യാർഥികൾക്ക് പഠിക്കുന്ന/പഠിച്ചിരുന്ന സെന്ററുകളിൽ ജൂലൈ 26 വരെ ഫൈൻ കൂടാതെയും, 27  വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം.


തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി.യുടെ (IHRD) കീഴിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി എന്നീ കോഴ്‌സുകളുടെ റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ (2018, 2020, 2021 സ്‌കീം)  2022 ഓഗസ്റ്റിൽ നടത്തും.

രണ്ടാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, രണ്ടാം സെമസ്റ്റർ ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്‌സുകളുടെ റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ (2018, 2020 സ്‌കീം) 2022 സെപ്റ്റംബറിലും നടത്തും.  വിദ്യാർഥികൾക്ക് പഠിക്കുന്ന/പഠിച്ചിരുന്ന സെന്ററുകളിൽ ജൂലൈ 26 വരെ ഫൈൻ കൂടാതെയും, 27  വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. പരീക്ഷാ ടൈംടേബിൾ യഥാക്രമം ഓഗസ്റ്റ്, സെപ്റ്റംബർ ആദ്യവാരം പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷനുള്ള അപേക്ഷാഫോം സെന്ററിൽ നിന്നും ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.

Latest Videos

undefined

ആശങ്കകൾക്ക് വിരാമം, പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ 

പട്ടിക വിഭാഗക്കാർക്ക് സൗജന്യ തൊഴിൽ മേള
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ (NCSC for SC/STs) നേതൃത്വത്തിൽ പട്ടികജാതി/വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി ജൂലൈ 27ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കും. തിരുവനന്തപുരം ജില്ലയിലാണ് ഒഴിവുകൾ. ബ്രാഞ്ച് മാനേജർ, ഡെപ്യൂട്ടി ബ്രാഞ്ച് മാനേജർ, ജൂനിയർ സെയിൽസ് ഓഫീസർ തസ്തികകളിലേക്കാണ് തൊഴിൽമേള.

ബ്രാഞ്ച് മാനേജർ തസ്തികയിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദവും ഇൻഷുറൻസ് മേഖലയിലുള്ള മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30നും 45നും മധ്യേ. ഡെപ്യൂട്ടി ബ്രാഞ്ച് മാനേജർ തസ്തികയിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദവും ഇൻഷുറൻസ് മേഖലയിലുള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 25നും 30 നും മധ്യേ. ജൂനിയർ സെയിൽസ് ഓഫീസർ തസ്തികയിൽ പ്ലസ്ടു അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലെ  ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.  പ്രായപരിധി 18നും-55നും മധ്യേ.

താത്പര്യമുള്ള ഉദ്യോഗാർഥികൾ (സ്ത്രീ/പുരുഷൻ) ജൂലൈ 25നകം https://forms.gle/wj4ZFXkThDpGTCz38 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളിൽ നിന്നും യോഗ്യതയ്ക്കനുസരിച്ച് ഇന്റർവ്യൂവിനു ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ഇന്റർവ്യൂ ദിവസം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 'National Career Service Centre for SC/STs, Trivandrum' എന്ന ഫേസ്ബുക്ക് പേജിലോ 0471-2332113/8304009409 എന്ന ഫോൺ നമ്പറിലോ ഈ ഓഫീസുമായി ബന്ധപ്പെടണം.

tags
click me!