കൊവിഡ് 19: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

By Web Team  |  First Published Jun 7, 2021, 3:57 PM IST

വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം  നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്നവർക്ക് വേതനത്തിനു പുറമെ കൊവിഡ് അലവൻസും ലഭിക്കും.
 


പാലക്കാട്: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി പാലക്കാട് ജില്ലയിൽ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ  വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം  നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്നവർക്ക് വേതനത്തിനു പുറമെ കൊവിഡ് അലവൻസും ലഭിക്കും.

തസ്തികയും ശമ്പളവും

Latest Videos

undefined

1. എം.ബി.ബി.എസ് മെഡിക്കൽ ഓഫീസർ-പ്രതിമാസം 45,000 രൂപയും  17200 രൂപ കൊവിഡ് അലവൻസും
2. ലാബ് ടെക്നീഷ്യൻ- ദിവസവേതനം 467  രൂപയും  317 രൂപ കൊവിഡ് അലവൻസും
3. സ്റ്റാഫ് നേഴ്സ്- ദിവസവേതനം 567 രൂപയും 242 രൂപ കൊവിഡ് അലവൻസും
4. എക്സറേ ടെക്നീഷ്യൻ/ റേഡിയോഗ്രാഫർ-ദിവസ വേതനം 467 രൂപയും 317 കൊവിഡ് അലവൻസും 

താത്‌പര്യമുളളവർ  covidhrpkd@gmail.com ൽ  ബയോഡാറ്റ, വയസ്സ്, യോഗ്യത, തിരിച്ചറിയൽ രേഖ, പ്രവൃത്തിപരിചയം  തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 10 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. ബയോഡാറ്റയിൽ ഇ-മെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. അപേക്ഷ നേരിട്ട് സ്വീകരിക്കില്ല. ഉദ്യോഗാർത്ഥികൾ വിജ്ഞാപന തീയതിക്ക് നിശ്ചിത യോഗ്യത നേടിയിരിക്കണം. അല്ലാത്തവർ അപേക്ഷ സമർപ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ www.arogyakeralam.gov.in ൽ ലഭ്യമാണ്. ഫോൺ - 0491 2504695, 8943374000.


 

click me!