ബി.എസ്.എഫ് എയര്‍ വിങ്ങില്‍ 65 ഒഴിവ്; ജൂലായ് 25 വരെ; സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം

By Web Team  |  First Published Jul 7, 2021, 4:22 PM IST

അസിസ്റ്റന്റ് എയർക്രാഫ്റ്റ് മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ), അസിസ്റ്റന്റ് റേഡിയോ മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ), കോൺസ്റ്റബിൾ (സ്റ്റോർമാൻ) എന്നീ തസ്തികയിലാണ്. ബി.എസ്.എഫ്. എയർ വിങ്ങിലേക്കാണ് നിയമനം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.


ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് 65 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമായിരിക്കും. അസിസ്റ്റന്റ് എയർക്രാഫ്റ്റ് മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ), അസിസ്റ്റന്റ് റേഡിയോ മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ), കോൺസ്റ്റബിൾ (സ്റ്റോർമാൻ) എന്നീ തസ്തികയിലാണ്. ബി.എസ്.എഫ്. എയർ വിങ്ങിലേക്കാണ് നിയമനം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

അസിസ്റ്റന്റ് എയർക്രാഫ്റ്റ് മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ) (മെക്കാനിക്കൽ-32, ഏവിയോണിക്സ് (ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റ്/റേഡിയോ/റഡാർ)-17)49:യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമ. അല്ലെങ്കിൽ ഇന്ത്യൻ എയർഫോഴ്സ് നൽകുന്ന ഗ്രൂപ്പ് ത ഡിപ്ലോമ. രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

Latest Videos

undefined

അസിസ്റ്റന്റ് റഡാർ മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ) (റേഡിയോ/റഡാർ)-8: യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമ. അല്ലെങ്കിൽ ഇന്ത്യൻ എയർഫോഴ്സ് നൽകുന്ന ഗ്രൂപ്പ് ത ഡിപ്ലോമ. രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

കോൺസ്റ്റബിൽ (സ്റ്റോർമാൻ)-8: യോഗ്യത: മെട്രിക്കുലേഷൻ (സയൻസ്) പാസായിരിക്കണം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. കംപ്യൂട്ടർ പരിജ്ഞാനം അല്ലെങ്കിൽ ഏവിയേഷൻ മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. അസിസ്റ്റന്റ് എയർക്രാഫ്റ്റ് മെക്കാനിക്ക്, അസിസ്റ്റന്റ് റേഡിയോ മെക്കാനിക്ക് തസ്തികയിലേക്ക് 28 വയസ്സ്. കോൺസ്റ്റബിൾ തസ്തികയിലേക്ക് 20-25 വയസ്സ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bsf.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 25.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

click me!