പഠനമുറി ആവശ്യമുള്ള വിദ്യാർത്ഥിയാണോ? ഇപ്പോൾ അപേക്ഷിക്കാം; പ്ലസ് ടൂ വിദ്യാർത്ഥികൾക്ക് മുൻ​ഗണന

By Web Team  |  First Published Sep 17, 2021, 2:31 PM IST

ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ളവരും വീടിന്റെ വിസ്തീര്‍ണം 800 സ്‌ക്വയര്‍ ഫീറ്റില്‍ അധികരിക്കാത്തവരുമായ പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം. 


കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന്റെ 21-22 വര്‍ഷത്തെ പഠനമുറി പദ്ധതിയിലേക്ക്  മുക്കം മുനിസിപ്പാലിറ്റിയിലെ എട്ട് മുതല്‍ 12 ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ളവരും വീടിന്റെ വിസ്തീര്‍ണം 800 സ്‌ക്വയര്‍ ഫീറ്റില്‍ അധികരിക്കാത്തവരുമായ പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും.  അപേക്ഷ ഫോമിന്റെ മാതൃക കുന്നമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍  ലഭിക്കും.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30.  ഫോണ്‍: 8075296057. 

 

Latest Videos

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!