സ്‌പെഷ്യൽ സ്‌കൂൾ അധ്യാപക പരിശീലന കോഴ്സിലേക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

By Web Team  |  First Published Sep 18, 2021, 11:40 AM IST

 പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാങ്ങപ്പാറ എസ്.ഐ.എം.സി റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരത്തോടെ നടത്തുന്ന ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരെ തൊഴിൽ പരിശീലിപ്പിക്കുന്ന അധ്യാപക പരിശീലന കോഴ്‌സായ ഡിപ്ലോമ ഇൻ വൊക്കേഷണൽ റീഹാബിലിറ്റേഷനിലേക്ക് (ഇന്റലക്ച്വൽ ഡിസെബിലിറ്റി) അപേക്ഷിക്കാം. 


തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാങ്ങപ്പാറ എസ്.ഐ.എം.സി റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരത്തോടെ നടത്തുന്ന ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരെ തൊഴിൽ പരിശീലിപ്പിക്കുന്ന അധ്യാപക പരിശീലന കോഴ്‌സായ ഡിപ്ലോമ ഇൻ വൊക്കേഷണൽ റീഹാബിലിറ്റേഷനിലേക്ക് (ഇന്റലക്ച്വൽ ഡിസെബിലിറ്റി) അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ പ്ലസ് ടു ജയിച്ചിരിക്കണം. നിലവിലുള്ള സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം. പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ 30ന് മുമ്പ് എസ്.ഐ.എം.സി ഓഫീസിൽ ലഭിക്കണം. അപേക്ഷ ഫോം ഓഫീസിൽ നിന്ന് ലഭിക്കും. വിശദവിവരങ്ങൾക്ക്: 0471-2418524, 9383400208. ഇ-മെയിൽ: tvmsimc@gmail.com.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos

click me!