നഴ്‌സസ് ക്ഷേമനിധിയിൽ നിന്നും സ്‌കോളർഷിപ്പിനും ക്യാഷ് അവാർഡിനും അപേക്ഷിക്കാം

By Web Team  |  First Published Oct 27, 2021, 11:05 AM IST

വിവിധ പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്നതിന് ഗവൺമന്റ് നടത്തിയ എൻട്രൻസ് പരീക്ഷ മുഖേനെ ഗവൺമന്റ് ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും ഗവൺമന്റ് നഴ്‌സിംഗ് സ്‌കൂളുകളിലും ഗവൺമന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് സ്‌കൂളിലും പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.  


തിരുവനന്തപുരം: കേരളാ ഗവൺമെന്റ് നഴ്‌സസ് ആന്റ് പബ്ലിക് ഹെൽത്ത് നഴ്‌സസ് ക്ഷേമ നിധിയിലെ (Nurses Welfare Fund) അംഗങ്ങളുടെ കുട്ടികൾക്കുള്ള ക്യാഷ് അവാർഡിനും സ്‌കോളർഷിപ്പിനുമുള്ള (Scholarships) അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു എല്ലാ ഗ്രൂപ്പും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.സി എന്നീ പരീക്ഷകളിൽ സ്റ്റേറ്റ് ലവലിൽ ഒന്നും രണ്ടും മൂന്നും സ്ഥാനവും എസ്.എസ്.എൽ.സി ക്ക് ജില്ലാ തലത്തിൽ എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ് കരസ്ഥമാക്കിയ, ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ളതാണ് ഈ ക്യാഷ് അവാർഡ് (Cash Award).  പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ മൂന്നു മാസത്തിനകം ഇതിനുള്ള അപേക്ഷ നിശ്ചിത ഫാറത്തിൽ അതാതു ജില്ലയിലെ എം.സി.എച്ച് ഓഫീസർ വഴിയോ നേരിട്ടോ ക്ഷേമനിധി സെക്രട്ടറിക്ക് അയയ്ക്കണം.

വിവിധ പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്നതിന് ഗവൺമന്റ് നടത്തിയ എൻട്രൻസ് പരീക്ഷ മുഖേനെ ഗവൺമന്റ് ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും ഗവൺമന്റ് നഴ്‌സിംഗ് സ്‌കൂളുകളിലും ഗവൺമന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് സ്‌കൂളിലും പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.  അഡ്മിഷൻ കിട്ടി രണ്ടു മാസത്തിനകമോ നവംബർ 30ന് അകമോ നിശ്ചിത ഫോറത്തിൽ അപേക്ഷ കൊടുത്തിരിക്കണം. താമസിച്ചു കിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല.  കോഴ്‌സ് തീരുന്നതുവരെ ഓരോ വർഷവും സ്‌കോളർഷിപ്പ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി, നഴ്‌സസ് ക്ഷേമനിധി, ഹോളി ഏഞ്ചൽസ് കോൺവെന്റിന് എതിർവശം, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ബന്ധപ്പെടുക.

Latest Videos

click me!