ജലക്യഷി വികസന ഏജൻസിയിൽ പ്രോജക്റ്റ് അസിസ്റ്റന്റ്; അവസാന തീയതി നവംബർ 15

By Web Team  |  First Published Oct 26, 2021, 9:04 AM IST

എം.എസ്‌സി./ എം.ടെക് (ബയോ ടെക്‌നോളജി) അല്ലെങ്കിൽ എം.എഫ്.എസ്.സി. ഫിഷ് ജനറ്റിക്‌സ് & ബ്രീഡിംഗ്/ ഫിഷ് ബയോ ടെക്‌നോളജി. മോളികുലർ ടെക്‌നിക്കിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം അഭിലഷണീയം.
 


തിരുവനന്തപുരം: ജലക്യഷി വികസന ഏജൻസി, കേരള (അഡാക്ക്) യുടെ ഗവൺമെന്റ് ഫിഷ്ഫാം (Fish farm) ആയിരംതെങ്ങ്, ഓച്ചിറ, കൊല്ലം യൂണിറ്റിൽ, പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന 'Establishment of Broodbank for Pearlspot through selective Breeding' എന്ന പദ്ധതിയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് (Project Assistant) തസ്തികയിലേക്ക് (1 എണ്ണം) നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത: എം.എസ്‌സി./ എം.ടെക് (ബയോ ടെക്‌നോളജി) അല്ലെങ്കിൽ എം.എഫ്.എസ്.സി. ഫിഷ് ജനറ്റിക്‌സ് & ബ്രീഡിംഗ്/ ഫിഷ് ബയോ ടെക്‌നോളജി. മോളികുലർ ടെക്‌നിക്കിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം അഭിലഷണീയം.

നിശ്ചിത യോഗ്യതയുളളവർ വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ ശരിപകർപ്പുകൾ എന്നിവ സഹിതം താഴെപറയുന്ന മേൽവിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷകൾ aquaculturekerala@yahoo.co.in എന്ന ഇ-മെയിൽ മുഖേനയും അയക്കാവുന്നതാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 15 ആണ്. എക്‌സിക്യൂട്ടീവ് ഡയറക്ടർ, ജലക്യഷി വികസന ഏജൻസി, കേരള (അഡാക്ക്), റ്റി.സി. 29/3126, റീജ, മിൻചിൻ റോഡ്, തൈക്കാട് പി.ഒ., തിരുവനന്തപുരം 695014 എന്ന വിലാസത്തിൽ വേണം അപേക്ഷ സമർപ്പിക്കാൻ. കൂടുതൽ വിവരങ്ങൾക്ക് മേൽ പറഞ്ഞ ഓഫീസുമായി നേരിട്ടോ 0471-2322410 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

Latest Videos

click me!