പ്ലസ് വൺ പ്രവേശനം ഇന്ന് മുതൽ; അവസാന തീയതി സെപ്റ്റംബർ 3; ഓൺലൈനായി അപേക്ഷിക്കേണ്ടതെങ്ങനെ?

By Web Team  |  First Published Aug 24, 2021, 8:57 AM IST

ഓൺലൈൻ അപേക്ഷ ഇന്നുമുതൽ സമർപ്പിക്കാം. അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ http://admission.dge.kerala.gov.in/ ലഭ്യമാവും. 


തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ഇന്നുമുതൽ സമർപ്പിക്കാം. അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ http://admission.dge.kerala.gov.in/ ലഭ്യമാവും. ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന് http://admission.dge.kerala.in /എന്ന വെബ്‌സൈറ്റിലെ ‘Click for Higher Secondary Admission’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന് ‘Click for Admission to NSQF Courses (VHSE)’ എന്ന വെബ്‌സൈറ്റിലെ എന്ന ലിങ്കിൽ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 3 ആണ്. ട്രയൽ അലോട്ട്മെന്റ് സെപ്റ്റംബർ 7നും ആദ്യ അലോട്ട്മെന്റ് 13 നും നടക്കും.

 

Latest Videos

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!