മീറ്റ് ടെക്‌നോളജി, പൗൾട്രി ഫാമിംഗ് കോഴ്‌സുകൾ; ജൂലൈ 15 വരെ അപേക്ഷ

By Web Team  |  First Published Jun 19, 2021, 10:29 AM IST

ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി കോഴ്‌സിന് പ്ലസ്ടു വിജയിച്ചിരിക്കണം. സർട്ടിഫിക്കറ്റ് ഇൻ പൗൾട്രി ഫാമിംഗ് കോഴ്‌സിന് എട്ടാം ക്ലാസ്സ് വിജയം വേണം. 


തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനും സംയുക്തമായി നടത്തുന്ന  ഒരു വർഷ കോഴ്‌സായ ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി (ഡി.എം.റ്റി), ആറ് മാസത്തെ കോഴ്‌സായ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പൗൾട്രി ഫാമിംഗ് (സി.പി.എഫ്) എന്നിവയിൽ അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി കോഴ്‌സിന് പ്ലസ്ടു വിജയിച്ചിരിക്കണം. സർട്ടിഫിക്കറ്റ് ഇൻ പൗൾട്രി ഫാമിംഗ് കോഴ്‌സിന് എട്ടാം ക്ലാസ്സ് വിജയം വേണം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഫീസ് ഇളവുണ്ട്. ഫൈൻ കൂടാതെ ജൂലൈ 15 വരെ അപേക്ഷിക്കാം.  https://onlineadmission.ignou.ac.in/admission/ വഴി ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9495000930, 9400608493

Latest Videos

click me!