കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ സ്‌കോളർഷിപ്പുകൾക്ക് ഓൺലൈനായി നവംബർ 30 വരെ അപേക്ഷ സമർപ്പിക്കാം.
തിരുവനന്തപുരം: കേരളസർക്കാർ കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന അനുവദിക്കുന്ന (Scholarships) ആസ്പയർ സ്‌കോളർഷിപ്പിന് സർക്കാർ/ എയ്ഡഡ് രണ്ടാം വർഷ ബിരുദാനന്തര ബിരുദം, എം.ഫിൽ, പി.എച്ച്.ഡി വിദ്യാർത്ഥികളിൽ നിന്ന് ഒക്‌ടോബർ 25 മുതൽ ഓൺലൈനായി അപേക്ഷകൾ (Apply now) സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും www.dcescholarship.kerala.gov.in സന്ദർശിക്കുക. മാനുവൽ അപേക്ഷകൾ സ്വീകരിക്കില്ല. അപേക്ഷകൾ ഓൺലൈനായി നവംബർ 15നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2306580, 9446096580.
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ സ്‌കോളർഷിപ്പുകൾക്ക് ഓൺലൈനായി നവംബർ 30 വരെ അപേക്ഷ സമർപ്പിക്കാം. രജിസ്‌ട്രേഷൻ പ്രിന്റ് ഔട്ടും മറ്റു അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ ആറും സ്ഥാപന മേധാവി സൂക്ഷ്മ പരിശോധനക്ക് ശേഷം ഓൺലൈൻ വഴി അപേക്ഷകൾ അംഗീകരിക്കേണ്ട അവസാന തീയതി ഡിസംബർ 15 ആണ്. സുവർണ്ണ ജൂബിലി മെറിറ്റ് സ്‌കോളർഷിപ്പ്, ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളർഷിപ്പ്, സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, ഹിന്ദി സ്‌കോളർഷിപ്പ്, സംസ്‌കൃത സ്‌കോളർഷിപ്പ്, മുസ്ലീം/നാടാർ സ്‌കോളർഷിപ്പ് ഫോർ ഗേൾസ്, മ്യൂസിക് ആന്റ് ഫൈൻ ആർട്‌സ് സ്‌കോളർഷിപ്പ് എന്നിവയ്ക്കാണ് അപേക്ഷിക്കാവുന്നത്.