കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജനനതീയതി എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ 15ന് രാവിലെ 10 ന് ഹാജരാകണം. ഓൺലൈനായി കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ 14ന് രാവിലെ 11ന് മുമ്പ് മുൻകൂറായി പ്രിൻസിപ്പലിനെ അറിയിക്കണം.
തിരുവനന്തപുരം: ഫൈൻ ആർട്സ് കോളജിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപ്ലൈഡ് ആർട്ട് വിഭാഗത്തിൽ താത്കാലിക (ദിവസ വേതനം) അടിസ്ഥാനത്തിൽ മൂന്ന് ലക്ചറർ തസ്തികയിലേക്കും പെയിൻറിംഗ് വിഭാഗത്തിൽ ഒരു ഗ്രാഫിക്സ് (പ്രിൻറ് മേക്കിംഗ്) ലക്ചറർ, ഒരു പെയിൻറിംഗ് ലക്ചറർ തസ്തികയിലേക്കും അപേക്ഷിക്കാം.
തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജൂൺ 15ന് രാവിലെ 10.30ന് കോളജിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജനനതീയതി എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ 15ന് രാവിലെ 10 ന് ഹാജരാകണം.
undefined
ഓൺലൈനായി കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ 14ന് രാവിലെ 11ന് മുമ്പ് മുൻകൂറായി പ്രിൻസിപ്പലിനെ അറിയിക്കണം. അപ്ലൈഡ് ആർട്ട് ലക്ചറർക്ക് ബി.എഫ്.എ (അപ്ലൈഡ് ആർട്ട്)ന് 50 ശതമാനത്തിന് മുകളിൽ മാർക്കാണ് വിദ്യാഭ്യാസ യോഗ്യത. ഗ്രാഫിക്സ് (പ്രിൻറ് മേക്കിംഗ്) ലക്ചറർക്ക് എം.വി.എ/എം.എഫ്.എ ഗ്രാഫിക്സ് (പ്രിന്റ് മേക്കിംഗ്) യോഗ്യതയും പെയിന്റിംഗ് ലക്ചറർക്ക് ബി.എഫ്.എ/എം.എഫ്.എ പെയിന്റിംഗ് യോഗ്യതയും വേണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona