സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പീച്ചിയുടെ സഹകരണത്തോടെയാണ് സംസ്ഥാനത്തെ താല്പര്യമുള്ള പൊതു വിദ്യാലയങ്ങളിലും പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ വീടുകളിലും ശലഭങ്ങൾകായി ഉദ്യാനം നിർമിക്കുക.
തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലും വിദ്യാർഥികളുടെ വീടുകളിലും ‘ശലഭോദ്യാനം’ പദ്ധതിയുമായി സമഗ്ര ശിക്ഷ. സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പീച്ചിയുടെ സഹകരണത്തോടെയാണ് സംസ്ഥാനത്തെ താല്പര്യമുള്ള പൊതു വിദ്യാലയങ്ങളിലും പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ വീടുകളിലും ശലഭങ്ങൾകായി ഉദ്യാനം നിർമിക്കുക.
‘ശലഭോദ്യാനം’ നിർമിക്കുവാൻ താല്പര്യമുള്ള സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ നിന്നും സമഗ്ര ശിക്ഷ കേരള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.കെ.യുടെ വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പ്രധ്യാന അധ്യാപകന്റെ ശുപാർശയോടെ സെപ്റ്റംബർ 10ന് മുൻപായി എസ്.എസ്.കെ.യുടെ സംസ്ഥാന ആഫീസിൽ നേരിട്ടോ miskeralaplanning@gmail.com എന്ന ഇ-മെയിൽ വഴിയോ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2320352.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona