പ്ലസ്ടുവിന് മാത്‍സ് ഒരു വിഷയമായി പഠിച്ച് 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ജയിച്ചവർക്ക് അപേക്ഷിക്കാനാകും.
തൃശ്ശൂർ: കാലിക്കറ്റ് സർവകലാശാലയുടെ തൃശ്ശൂർ അരണാട്ടുകരയിലുള്ള ഡോ. ജോൺ മത്തായി സെന്ററിൽ ഈ അധ്യയന വർഷം മുതൽ തുടങ്ങുന്ന ബി.എസ്.സി. ഇൻഫർമേഷൻ ടെക്‌നോളജി കോഴ്സിന് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. പ്ലസ്ടുവിന് മാത്‍സ് ഒരു വിഷയമായി പഠിച്ച് 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ജയിച്ചവർക്ക് അപേക്ഷിക്കാനാകും. സ്വാശ്രയ മേഖലയിലെ കോഴ്‌സിൽ ചേരുന്ന എസ്. സി., എസ്. ടി., ഒ. ഇ. സി. വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പന്റും അർഹമായ ഫീസിളവും ലഭിക്കുമെന്ന് സർവ്വകലാശാല അധികൃതർ അറിയിച്ചു.
കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള കാപ് ഐ. ഡി. ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷ നൽകാൻ സാധിക്കും. സ്വന്തമായി തയ്യാറാക്കിയ അപേക്ഷ അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം കോളേജ് ഓഫീസിൽ നേരിട്ടോ തപാലിലോ ഇ-മെയിലിലോ സമർപ്പിക്കാം. വിലാസം: അസോ. കോ-ഓർഡിനേറ്റർ, സി. സി. എസ്. ഐ. ടി., ഡോ. ജോൺ മത്തായി സെന്റർ, അരണാട്ടുകര പി.ഒ., തൃശ്ശൂർ-680618. ഇ-മെയിൽ: jmctsr@gmail.com. ഫോൺ: 9745644425, 9946623509, 8089099980.