പ്രിലിമിനറി, മെയിൻ പരീക്ഷകൾക്ക് ശേഷം ദേശസാൽകൃത ബാങ്കുകളിൽ നിയമനം ലഭിക്കും. ആഗസ്റ്റ് 28, 29, സെപ്റ്റംബർ നാല് തീയതികളിലായാണ് പ്രിലിമിനറി പരീക്ഷ.
ദില്ലി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനൽ നടത്തുന്ന ബാങ്ക് ക്ലർക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ആഗസ്റ്റ് ഒന്നുവരെയാണ് ഓൺലൈനായി അപേക്ഷ നൽകാൻ അവസരം. ibpsonline.ibps.in വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രിലിമിനറി, മെയിൻ പരീക്ഷകൾക്ക് ശേഷം ദേശസാൽകൃത ബാങ്കുകളിൽ നിയമനം ലഭിക്കും. ആഗസ്റ്റ് 28, 29, സെപ്റ്റംബർ നാല് തീയതികളിലായാണ് പ്രിലിമിനറി പരീക്ഷ. ഒക്ടോബർ 31ന് മെയിൻ പരീക്ഷയും നടക്കും.
20നും 28നും ഇടയിൽ പ്രായമായവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ബിരുദധാരികളായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനമുണ്ടായിരിക്കണം. മാതൃഭാഷ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. 11 ബാങ്കുകളിലെ 5830 ക്ലർക്ക് പോസ്റ്റുകളിലേക്കാകും നിയമനം.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona