ബിഎഡ് ട്രയല്‍ അലോട്ട്‌മെന്റ്, പരീക്ഷാഫലം, എംഎസ് സി. മാത്തമാറ്റിക്‌സ് വൈവ; കാലിക്കട്ട് സർവ്വകലാശാല വാർത്തകള്‍

By Web Team  |  First Published Sep 14, 2022, 4:53 PM IST

നാലാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ് സി., എം.എ. എക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.


കോഴിക്കോട്; കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് 14-ന് പകല്‍ 11 മണിക്ക് പ്രസിദ്ധീകരിക്കും. 15-ന് രാവിലെ 10 മണി വരെ കോളേജ് ഓപ്ഷന്‍ റീ-അറേഞ്ച് ചെയ്യുന്നതിന് അവസരമുണ്ടായിരിക്കും. ആദ്യ അലോട്ട്‌മെന്റ് 17-ന് വൈകീട്ട് 4 മണിക്ക് പ്രസിദ്ധീകരിക്കും. ഫോണ്‍ 0494 2407016, 2660600.

ഡിഗ്രി പുനഃപ്രവേശനത്തിന് അവസരം
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ ബി.എ., ബി.കോം., ബി.ബി.എ. കോഴ്‌സുകള്‍ക്ക് 2017, 2018, 2019 വര്‍ഷങ്ങളില്‍ പ്രവേശനം നേടി 1, 2 സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച് തുടര്‍പഠനം സാധ്യമാകാതെ വന്നവര്‍ക്ക് മൂന്നാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് അവസരം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സപ്തംബര്‍ 30. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356.

Latest Videos

undefined

പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ് സി., എം.എ. എക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എ. മ്യൂസിക്, കംപാരറ്റീവ് ലിറ്ററേച്ചര്‍ നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ
സര്‍വകലാശാലാ നിയമ പഠനവിഭാഗത്തിലെ നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയും 27-ന് നടക്കും. മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജനുവരി 2022 റഗുലര്‍, സപ്ലിമെന്ററി ഇന്റേണല്‍ പരീക്ഷ 23-ന് തുടങ്ങും.

എം.എസ് സി. മാത്തമറ്റിക്‌സ് വൈവ
നാലാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ  19, 22 തീയതികളില്‍ നടക്കും. പരീക്ഷാ കേന്ദ്രവും മറ്റു വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

click me!