അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്‌സ്, ഫിസിക്‌സ് ഡബിള്‍ മെയിന്‍ നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ 13-ന് തുടങ്ങും.
ഗവേഷണ പ്രബന്ധ പുരസ്‌കാരത്തിന് അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠനവിഭാഗവും ഡോ. കെ.പി. ഹരിദാസന്‍ ഫൗണ്ടേഷനും ചേര്‍ന്ന് നടത്തുന്ന ഡോ. കെ.പി. ഹരിദാസന്‍ പുരസ്‌കാര ഗവേഷണ പ്രബന്ധമത്സരത്തിന് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. 'ആദിവാസി ജനതയും ഉള്‍ക്കൊള്ളലിന്റെ രാഷ്ട്രീയവും' എന്നതാണ് വിഷയം. പി.ജി., എം.ഫില്‍., പി.എച്ച്.ഡി. വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പ്രബന്ധങ്ങള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ തയ്യാറാക്കാം. ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്‌കാരം ഒക്ടോബര്‍ 14-ന് സമ്മാനിക്കും. വിശദവിവരങ്ങള്‍ക്ക് 8547018074, 9846252449, 9446581450.
എം.എ. ഇംഗ്ലീഷ് വൈവ
എസ്.ഡി.ഇ., എം.എ. ഇംഗ്ലീഷ് നാലാം സെമസ്റ്റര്‍, അവസാന വര്‍ഷ ഏപ്രില്‍ 2021 പരീക്ഷകളുടെ വൈവ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 13 മുതല്‍ 22 വരെ കോഴിക്കോട് ദേവഗിരി സെന്റ്‌ജോസഫ്‌സ് കോളേജിലും തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 13 മുതല്‍ 19 വരെ തൃശൂര്‍ ശ്രീ കേരളവര്‍മ കോളേജിലും നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍
undefined
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്‌സ്, ഫിസിക്‌സ് ഡബിള്‍ മെയിന്‍ നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ 13-ന് തുടങ്ങും.
എംബിഎ പ്രവേശനം
2022-2023 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് പുതുതായി അപേക്ഷ സമര്‍പ്പിക്കുവാനുള്ള സൗകര്യം admission.uoc.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി 15.09.2022, 5 മണി. ഒഴിവുള്ള സീറ്റുകളുടെ വിശദാംശങ്ങള്‍ admission.uoc.ac.in എന്ന വെബ്‌സൈറ്റില്‍. 2022 ആഗസ്റ്റില്‍ നടന്ന KMAT Session II പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും, Result Awaiting എന്ന ഓപ്ഷന്‍ വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാര്‍ക്ക് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം പിന്നീട് ലഭിക്കുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ്: ജനറല്‍ കാറ്റഗറി 1110/- രൂപ, എസ്.സി./എസ്.ടി. 560/- രൂപ. യോഗ്യത, ഫീസ് ഘടന, റിസര്‍വേഷന്‍ തുടങ്ങിയ വിവരങ്ങള്‍ക്കായി എം.ബി.എ. 2022 വിജ്ഞാപനം കാണുക.
എ.സി. കം റഫ്രിജറേഷന്‍ മെക്കാനിക്ക് നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എ.സി. കം റഫ്രിജഷന്‍ മെക്കാനിക്ക് തസ്തികയില്‍ നിയമനം നടത്തുന്നതിനാവശ്യമായ പാനല്‍ തയ്യാറാക്കുന്നു. 2022 ജനുവരി 1-ന് 36 വയസ് കവിയാത്തവരായിരിക്കണം അപേക്ഷകര്‍. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവാസന തീയതി സപ്തംബര്‍ 12. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പി.ജി. അപേക്ഷയില്‍ തിരുത്തലിന് അവസരം
2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് കോളേജുകള്‍ക്ക് കൈമാറുന്നതിനു മുമ്പായി അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താം. 5-ന് വൈകീട്ട് 5 മണി വരെയാണ് അവസരമുള്ളത്. തിരുത്തലുകള്‍ വരുത്തുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ജൂണ്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ ഫലം
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ എം.എ. അറബിക് ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2021 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2019, 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 22-ന് തുടങ്ങും. രണ്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) സപ്തംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 20-ന് തുടങ്ങും. സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021 റഗുലര്‍ പരീക്ഷ 16-ന് തുടങ്ങും. മൂന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് സ്‌പെഷ്യല്‍ പരീക്ഷകള്‍ നവംബര്‍ 2021 പരീക്ഷകള്‍ക്കൊപ്പം നടക്കും.
എം.എ. മലയാളം വൈവ
നാലാം സെമസ്റ്റര്‍ / അവസാന വര്‍ഷ എം.എ. മലയാളം ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 13, 14, 15 തീയതികളില്‍ വിവിധ സെന്ററുകളില്‍ നടക്കും. പരീക്ഷാ കേന്ദ്രങ്ങളുടെയും സമയക്രമത്തിന്റേയും വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
എം.എ. എക്കണോമിക്‌സ് വൈവ
നാലാം സെമസ്റ്റര്‍ / അവസാന വര്‍ഷ എം.എ. എക്കണോമിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 13 മുതല്‍ 16 വരെ വിവിധ സെന്ററുകളില്‍ നടക്കും. പരീക്ഷാ കേന്ദ്രങ്ങളുടെയും സമയക്രമത്തിന്റേയും വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ് മെയ് 2020, ഏപ്രില്‍ 2021 പരീക്ഷകളുടെയും എം.എ. ഹിസ്റ്ററി ഏപ്രില്‍ 2021 പരീക്ഷയുടെയും എസ്.ഡി.ഇ. ഒന്നാം വര്‍ഷ എം.എ. സോഷ്യോളജി മെയ് 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.