കാലിക്കറ്റ് സർവ്വകലാശാല വാർത്തകൾ; എം.പി.എഡ്. വൈവ, പരീക്ഷാ അപേക്ഷ, പുനര്‍മൂല്യനിര്‍ണയ ഫലം

By Web Team  |  First Published Aug 30, 2022, 10:51 AM IST

കാലിക്കറ്റ് സര്‍വകലാശാലാ ആര്‍ട്ട് ആന്റ് ഫോട്ടോഗ്രാഫി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസി. ഫോട്ടോഗ്രാഫറെ നിയമിക്കുന്നു.


കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ ആര്‍ട്ട് ആന്റ് ഫോട്ടോഗ്രാഫി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസി. ഫോട്ടോഗ്രാഫറെ നിയമിക്കുന്നു. 31-ന് രാവിലെ 10.30-ന് ഭരണകാര്യാലയത്തിലാണ് വാക്ക് -ഇന്‍ ഇന്റര്‍വ്യൂ. ഉദ്യോഗാര്‍ത്ഥികള്‍ 9.30-ന് ഹാജരാകണം. ഫോട്ടോ ഗ്രാഫിയില്‍ (ഔട്ട് ഡോര്‍ ആന്റ് മിഡ് ഡോര്‍) 5 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ടായിരിക്കണം.  വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.പി.എഡ്. വൈവ
നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2022 പരീക്ഷയുടെ തീസിസ് ഇവാല്വേഷനും വൈവയും 13 മുതല്‍ 16 വരെ നടക്കും. 

Latest Videos

undefined

പരീക്ഷാ അപേക്ഷ
തൃശൂര്‍ അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ആര്‍ട്‌സിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം സെമസ്റ്റര്‍ ബി.ടി.എ. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ സപ്തംബര്‍ 12 വരെയും 170 രൂപ പിഴയോടെ സപ്തംബര്‍ 14 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ
നാലാം സെമസ്റ്റര്‍ എം.പി.എഡ്. ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ സപ്തംബര്‍ 19-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

എന്യൂമറേറ്റര്‍ നിയമനം
സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി എന്യൂമറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു. തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്‌ളിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നടത്തുന്ന വിവരശേഖരണത്തിന് ഹയര്‍ സെക്കന്ററി/തത്തുല്യ യോഗ്യതയുളളവരും സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായിട്ടുളളവരും അതുപയോഗിക്കുന്നതില്‍ പ്രായോഗിക പരിജ്ഞാനമുളളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കണ്ട അവസാന തീയതി സെപ്റ്റംബര്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ബ്ലോക്ക് ഓഫീസുമായോ കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലുള്ള സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് ജില്ലാ ഓഫീസുമായോ ബന്ധപ്പെടുക.

ഉദ്യോഗ് 2022- തൊഴില്‍ മേള
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ജെ.സി.ഐ കാലിക്കറ്റും സംയുക്തമായി വെളളിമാട്കുന്ന് ജെ.ഡി.റ്റി കാമ്പസില്‍ വെച്ച് സെപ്റ്റംബര്‍ മൂന്നിന് രാവിലെ 9 മണി മുതല്‍ 5 മണി വരെ ഉദ്യോഗ് 2022- മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.udyogjob.in എന്ന വെബ്‌സൈറ്റില്‍ സൗജന്യമായി പേര് രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 50 ല്‍ പരം കമ്പനികളിലായി 3000 ത്തില്‍ പരം ഒഴിവുകള്‍ പ്രതീക്ഷിക്കുന്ന മേളയില്‍ പ്ലസ് ടു മുതല്‍ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍- 0495 2370176, 8078474737.

 

click me!